സിനിമ

അടി പരസ്യമായി വേണോ രഹസ്യമായി മതിയോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നായക നടനോട് ചോദിച്ചു..: ഖുശ്ബു

സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനിലാണ് ഖുശ്ബു സംസാരിച്ചത്. ലൈംഗിക ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്ന് പറഞ്ഞ ഖുശ്ബു തന്റെ അനുഭവവും പങ്കുവച്ചു.

സിനിമാ മേഖലയില്‍ മാത്രമല്ല, വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും ഷെയര്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം നമ്മള്‍ ചൂഷണത്തിന് വിധേയരാകാറുണ്ട്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം.

ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ പാടില്ല, പ്രതികരിക്കുക എന്നതാണ് മുഖ്യം. അഭിനയത്തിന്റെ ആദ്യ നാളുകളില്‍ എനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു നായകന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു, 'ആരും അറിയാതെ എനിക്ക് ഒരു അവസരം തരാമോ' എന്ന്. അയാള്‍ ഉദ്ദേശിച്ച കാര്യം നിങ്ങള്‍ക്ക് മനസിലായിക്കാണുമല്ലോ.

ഞാന്‍ അപ്പോള്‍ തന്നെ എന്റെ ചെരിപ്പ് കൈയില്‍ എടുത്ത് അയാളോട് ചോദിച്ചു, 'നിങ്ങള്‍ക്ക് ഇവിടെവെച്ച് രഹസ്യമായി അടി കൊള്ളണോ അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍ വച്ച് കൊള്ളണോ' എന്ന്. ആ സമയത്ത് ഞാന്‍ ഒരു പുതിയ നടിയാണെന്നോ, ഇത് എന്റെ സിനിമാ കരിയറിനെ ബാധിക്കുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല.

ഞാന്‍ പ്രതികരിച്ചു. എന്റെ അഭിമാനം എനിക്ക് മറ്റെന്തിനെക്കാളും വലുതാണ് എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം. നിങ്ങള്‍ക്ക് നിങ്ങളോട് ബഹുമാനം ഉണ്ടാവണം, എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്കും നിങ്ങളോട് അതേ ബഹുമാനം ഉണ്ടാവുള്ളൂ എന്നാണ് ഖുശ്ബു പറയുന്നത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions