യു.കെ.വാര്‍ത്തകള്‍

ബ്ലാക്ക് ഫ്രൈഡേ തരംഗത്തില്‍ ശ്രദ്ധിച്ചില്ലേല്‍ വഞ്ചിക്കപ്പെടാം; മുന്നറിയിപ്പുമായി ഉപഭോക്തൃ വിദഗ്ധര്‍

ലണ്ടന്‍: ക്രിസ്മസ് അടക്കമുള്ള പര്‍ച്ചേസിനായി യുകെ ജനത കാത്തിരിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡെ. ലാഭത്തില്‍ പര്‍ച്ചേസ് നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. നവംബര്‍ 29ന് ആണ് ബ്ലാക്ക് ഫ്രൈഡെ എങ്കിലും അതിനു വളരെ മുന്‍പ് തന്ന പല ചില്ലറ വില്‍പനക്കാരും വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് വിപണിയിലെത്തിയിരുന്നു. ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ പല ഷോപ്പുകളിലും ജീവന്മരണ പോരാട്ടം വരെ നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ചിലര്‍ ഓണ്‍ലൈനിലാണ് കളി.

ഏത് വഴിയ്ക്കായാലും ലാഭം എന്നതു മാത്രം മനസ്സില്‍ കരുതി അന്ധരാകരുത് എന്ന് മാര്‍ക്കറ്റിംഗ് രംഗത്തെ വിദഗ്ധര്‍ ഉപദേശിക്കുന്നു. വില ഒരുപാട് കുറച്ച് ലഭിക്കുമെന്ന് വിചാരിച്ച് കേടായ ഫിഡ്ജ് ഫ്രീസറുകളും, അത്രയങ്ങ് സ്മാര്‍ട്ട് അല്ലാത്ത കെറ്റിലുകളും വാങ്ങരുതെന്നാണ് അവര്‍ നല്‍കുന്ന ഉപദേശം. ഉപഭോക്തൃ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന വിച്ച്? എന്ന സംഘടന അവരുടെ ലാബുകളില്‍ പരീക്ഷിച്ച്, ഈ വര്‍ഷം ബ്ലാക്ക് ഡേ ഡീലില്‍ ഒരു കാരണവശാലും വാങ്ങാന്‍ പാടില്ലാത്ത ഏഴ് സാധനങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്.

ബേക്കോസ് ഫിഡ്ജ് ഫ്രീസര്‍ ആണ് വാങ്ങാന്‍ പാടില്ലാത്ത സാധനങ്ങളുടെ ലിസ്റ്റില്‍ ആദ്യത്തേത്. അതിന്റെ കൂളിംഗ്, ഫ്രീസിംഗ് കഴിവുകള്‍ അസ്ഥിരമാണെന്ന് വിച്ച് പറയുന്നു. അതുപോലെ വൈദ്യുത ഉപയോഗവും വളരെ കൂടുതലാണത്രെ! അതിന് ബദലായ ഔര്‍ ഉത്പന്നം എ ഒ ഡോട്ട് കോമില്‍, 315 പൗണ്ടിന് ലഭിക്കുന്ന ഫ്രിഡ്ജ്മാസ്റ്റര്‍ ആണെന്നും അവര്‍ പറയുന്നു. ചില്ലിംഗ്, ഫ്രീസിംഗ് പവര്‍ ഏറെ കൂടുതലാണതിന് മാത്രമല്ല, കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന തെര്‍മോസ്റ്റാറ്റും അതിനുണ്ട്.

സ്വാന്‍ അലക്സ സ്മാര്‍ട്ട് കെറ്റില്‍ ആണ് ഈ പട്ടികയില്‍ രണ്ടാമതായുള്ളത്. 59 പൗണ്ടിന് ലഭിക്കുന്ന ഈ ഉത്പന്നം വളരെ സാവധാനത്തില്‍ മാത്രമെ ചൂടാവുകയുള്ളു എന്ന് വിച്ച് പറയുന്നു. മാത്രമല്ല, അമിതമായി ചൂടാവുകയും ചെയ്യും. ഇതിന് ഫില്‍റ്റര്‍ ഇല്ല എന്നൊരു ന്യൂനത കൂടിയുണ്ട്. ഏറ്റവും മോശം സ്മാര്‍ട്ട് ഉത്പന്നത്തിനുള്ള ഈ വര്‍ഷത്തെ വിച്ച് അവാര്‍ഡും ഇതിന് ലഭിച്ചതാണ്. ഇതിനു പകരമായി ബോഷിന്റെ മൈ മൊമെന്റ് ഡിലൈറ്റ് പരിഗണിക്കാം എന്നാണ് അവര്‍ പറയുന്നത്. ആമസോണില്‍ ഇത് 30 പൗണ്ടിന് ലഭ്യമാണ്. ഈ മോഡല്‍ അതിവേഗം ചൂടാകുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാണ്.

349 പൗണ്ടിന് ലഭിക്കുന്ന കിന്‍ഡര്‍ക്രാഫ്റ്റ് 2 ഇന്‍ 1 നിയ പ്രാം ആണ് വാങ്ങാന്‍ പാടില്ലാത്ത മൂന്നാമത്തെ ഇനം. കണ്‍സ്യൂമര്‍ഷിപ്പ് ചാമ്പ്യന്‍ഷിപ് ലബോറട്ടറിയില്‍ ഇതിന്റെ പ്രകടനം മോശപ്പെട്ടതായിരുന്നു എന്ന് വിച്ച് പറയുന്നു. അതിന്റെ കവചം, അല്‍പം മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ തന്നെ പൊട്ടിപ്പോകുന്നുവത്രെ. മാത്രമല്ല, റെയിന്‍ കവറിന് മേലുള്ള പ്ലാസ്റ്റിക് ടോഗിള്‍ പെട്ടെന്ന് ഇളകിപ്പോകുന്നതുമാണ്. വീല്‍ സസ്‌പെന്‍ഷനിലെ സ്പ്രിംഗ് പൊട്ടിപ്പോകുന്നതും ഒരു കാരണമാണ്. ഇതിനു പകരമായി ജെയ്ന്‍ റൂളര്‍ പുഷ് ചെയര്‍ നല്ലതാണെന്ന് അവര്‍ പറയുന്നു. ട്രെന്‍ഡിബേബി ഡോട്ട് കോ ഡോട്ട് യുകെയില്‍ ലഭ്യമായ ഇതിന്റെ വില 379 പൗണ്ട് ആണ്.

സ്വാന്‍ നോര്‍ഡിക് ടോസ്റ്ററുകള്‍ മികച്ചവയാണെന്നാണ് പൊതുവെ കരുതുന്നത്. ബ്ലാക്ക് ഫ്രൈഡേ വില്‍പനയില്‍ അവയുടെ വില 49 പൗണ്ടായി കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന്റെ ടോസ്റ്റിംഗ് സ്ലോട്ടുകള്‍ ആഴമില്ലാത്തവയായതിനാല്‍ എല്ലാ ഭാഗത്തും ഒരുപോലുള്ള വേവ് ലഭിക്കില്ലത്രെ. അതിനു പകരമായി വിച്ച് നിര്‍ദ്ദേശിക്കുന്നത് 30 പൗണ്ടിന് ലഭ്യമായ ആര്‍ഗോസ് കുക്ക്വര്‍ക്ക്‌സ് ഇല്ലുമിനേറ്റഡ് ടോസ്റ്റര്‍ ആണ്. വിതിംഗ്‌സ് സ്‌കാന്‍ വാച്ചുകളാണ് വിലക്കപ്പെട്ട ഉത്പന്നങ്ങളില്‍ മറ്റൊന്ന്. ഇത് ഹൃദയമിടിപ്പ് നിരക്ക് കൃത്യമായി രേഖപ്പെടുത്തുകയില്ല എന്നാണ് വിച്ച് പറയുന്നത്. അതിനു പകരമായി വിച്ച് നിര്‍ദ്ദേശിക്കുന്നത് ഗൂഗിള്‍ പിക്സെല്‍ വാച്ച് 3.45 എം എം ആണ്.

78.17 പൗണ്ടിന് ലഭ്യമാകുന്ന ഹിസെന്‍സ് എച്ച് എസ് 14 സൗണ്ട് ബാറാണ് ഈ പട്ടികയിലെ മറ്റൊരിനം. അതിന്റെ ഓഡിയോ നിലവാരം വളരെ മോശമാണെന്നാണ് വിച്ച് കണ്ടെത്തിയിരിക്കുന്നത്. അതിനു പകരം 298 പൗണ്ടിന് ലഭ്യമായ സോണി എച്ച് ടി - എസ് 2000 ഉപയോഗിക്കുവാനാണ് വിച്ച് നിര്‍ദ്ദേശിക്കുന്നത്. ഇത് ആമസോണില്‍ ലഭ്യമാണ്. ടവര്‍ ഒപ്റ്റിമം വാക്വം ക്ലീനറാണ് അടുത്തയിനം. ആഴത്തിലുള്ള അഴുക്കുകള്‍ ശേഖരിക്കുന്നതില്‍ ഇത് പരാജയപ്പെടുന്നതായി വിച്ച് പറയുന്നു. ഇതിനേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ലഭ്യമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions