തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, തങ്ങളുടെ ബന്ധത്തെപ്പറ്റി ഇതുവരെയൊന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിജയുമായി പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രശ്മിക മന്ദാന.
ചെന്നൈയില്‍ 'പുഷ്പ 2'-വിന്റെ പ്രീറിലീസില്‍ പങ്കെടുക്കവേ 'നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നാണോയെന്ന് ഒരാള്‍ ചോദിച്ചു. ഇതിന് മറുപടിയായി താരം പറഞ്ഞത്, എല്ലാവര്‍ക്കും അതിനെപ്പറ്റി അറിയാമെന്നായിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ പേരെടുത്തു പറയാതെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'എനിക്കറിയാം നിങ്ങള്‍ക്ക് വേണ്ട ഉത്തരമിതാണെന്നും'- രശ്മിക പറഞ്ഞു. വലിയ ആവേശത്തോടെയാണ് കൂടിനിന്നവര്‍ അതേറ്റുപിടിച്ചത്.
താന്‍ സിംഗിളല്ലെന്നും ഡേറ്റിങ്ങിലാണെന്നും വിജയ് തുറന്നു പറഞ്ഞത് അടുത്തിടെയാണ്. അതിനു പിന്നാലെ, ശ്രീലങ്കയില്‍ ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 'എനിക്ക് 35 വയസ്സായി, ഞാന്‍ സിംഗിളായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ' എന്നായിരുന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ പ്രതികരണം.