സിനിമ

സംവിധായകന്‍ രാംഗോപാല്‍ വര്‍മ ഒളിവില്‍, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്കെതിരെ ആന്ധ്ര പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ‌തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചില്‍ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വര്‍മ പോസ്റ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണു പരാതി നല്‍കിയത്. ഇതില്‍ പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റുണ്ടാകുമെന്ന സംശയത്തില്‍ രാംഗോപാല്‍ വര്‍മ ഒളിവില്‍ പോകുകയായിരുന്നു. രാംഗോപാല്‍ വര്‍മയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെര്‍ച്വലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന പൊലീസിനെ അറിയിച്ചതായാണ് വിവരം.

വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ, രാംഗോപാല്‍ വല്‍മ തന്റെ ‘വ്യൂഹം’ എന്ന സിനിമയുടെ പ്രമോഷനുകല്‍ക്കിടെ ചന്ദ്രബാബു നായിഡു, നാരാ ലോകേഷ്, ഭാര്യ ബ്രാഹ്മണി എന്നിവരെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതില്‍ സംസ്ഥാനത്തുടനീളം രാംഗോപാല്‍ വര്‍മയ്ക്കെതിരെ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിനിമാ ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഹര്‍ജി തള്ളിയ ഹൈക്കോടതി, പൊലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions