ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതിയില്‍ നടന്‍ മണിയന്‍ പിള്ള രാജുവിനെതിരെ കേസ് എടുത്ത് പീരുമേട് പൊലീസ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ കടന്നുപിടിച്ചെന്ന് പരാതി. നടന്റെ പെരുമാറ്റം മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു.
നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.