യു.കെ.വാര്‍ത്തകള്‍

ദുരിതം വിതക്കാന്‍ കോണാള്‍ കൊടുങ്കാറ്റ് ; രണ്ടു ദിവസം കൂടി കനത്ത മഴ, കൂടുതല്‍ വെള്ളപ്പൊക്കത്തിനും സാധ്യത

യുകെയെ ദുരിതത്തിലാക്കി ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍. രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും ബുധനാഴ്ചയും മഴ കൂടുതലായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്.
കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡച്ച് വെതര്‍ സര്‍വ്വീസ് കോണാള്‍ എന്നുപേരിട്ട കൊടുങ്കാറ്റിന്റെ വരവ്.

അര്‍ദ്ധരാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടില്‍ അതിശക്തമായ മഴയുമായി കോണാള്‍ പ്രവേശിക്കുമെന്നായിരുന്നു മെറ്റ് ഓഫീസ് വ്യക്തമാക്കിയിരുന്നത്. സസെക്‌സ്, കെന്റ്, ഐല്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളിലാണ് മഴ സാരമായി മാറുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ട്രെയിനുകളും, ബസുകളും തടസ്സങ്ങള്‍ നേരിടുമെന്നതിന് പുറമെ റോഡുകളില്‍ മഴ മൂലം പ്രതിസന്ധി ഉടലെടുക്കും. കൂടാതെ വീടുകളെയും, ബിസിനസ്സുകളെയും വെള്ളപ്പൊക്കം ബാധിക്കും. വൈദ്യുതി വിതരണം ഉള്‍പ്പെടെ സേവനങ്ങള്‍ തകരാറിലാകുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടിലെ സൗത്ത് ഈസ്റ്റ് തീരം മുതല്‍ കെന്റിലും, ഡോര്‍സെറ്റിലേക്കുമാണ് മുന്നറിയിപ്പ് നീളുന്നത്. ഡിവോണിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പുണ്ട്. സസെക്‌സ് മുതല്‍ സൗത്ത്, സൗത്ത് ഈസ്റ്റ് ലണ്ടന്‍ വരെയും ഈ മുന്നറിയിപ്പ് നീളും. ഉച്ചതിരിഞ്ഞ് മഴയ്ക്ക് ശമനം വരുമെങ്കിലും ഈര്‍പ്പമേറിയ കാലാവസ്ഥ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ബെര്‍ട്ട് മൂലമുള്ള കാറ്റിലും വെള്ളപ്പൊക്കത്തിലും ജനജീവിതം ദുസ്സഹമായിരിക്കവെയാണ് മറ്റൊരു കൊടുങ്കാറ്റ് എത്തുന്നത്. റെയില്‍ശൃംഖലകള്‍ക്കും റോഡുകള്‍ക്കും കനത്ത നാശമുണ്ടായി. ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ബ്രിട്ടനില്‍ പലയിടത്തുമുണ്ടായ പേമാരി വന്‍ നാശമാണ് വിതച്ചത്. ബ്രിട്ടനിലെമ്പാടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലകളോട് ചേര്‍ന്ന് മണിക്കൂറില്‍ 65 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ശക്തിയില്‍ മഴ പെയ്യുമെന്നാണ് സൂചന. കോണ്‍വി നദിയില്‍ കാണാതായ ആളുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിട്ടുണ്ട്.

യുകെയിലാകെ 300 സ്ഥലങ്ങളെങ്കിലും നിലവില്‍ വെള്ളത്തിനടിയിലാണ്. നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഭാഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കേ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മതിയായ തെയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും കാലാവസ്ഥ മുന്നറിയിപ്പ് വേണ്ടരീതിയില്‍ പ്രയോജനം ചെയ്തില്ലെന്നും ബാധിതരായ ജനങ്ങള്‍ പരാതി പറയുന്നു. കാലാവസ്ഥ പ്രവചനം കൃത്യമായില്ലെന്നും ഉദ്യോഗസ്ഥര്‍ വേണ്ട നടപടികളും മുന്‍കരുതലുകളും എടുത്തില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions