പല്ലുവേദന വന്നാല്‍ സഹിക്കാതെ വഴിയില്ലെന്ന അവസ്ഥയിലാണ് യുകെയിലെ ജനങ്ങള്‍. എത്ര വേദനയുണ്ടെങ്കിലും ചികിത്സ തേടാന്‍ കഴിയാത്ത അവസ്ഥ. ഡെന്റിസ്റ്റുകളുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തില്‍ കാര്യമായ നടപടികളില്ല. രോഗികളുടെ പല്ലിന്റെ അവസ്ഥ വഷളാകുമ്പോഴാണ് പലര്‍ക്കും ചികിത്സ ലഭിക്കുന്നത്.
ഗവണ്‍മെന്റിന്റെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗ് നാഷണല്‍ ഓഡിറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ് ഒന്നിനും ഫലം കാണുന്നില്ലെന്ന് വ്യക്തമാകുന്നു. രോഗികള്‍ക്ക് ചികിത്സ അസാധ്യമാണെന്ന് എന്‍എഒ പറയുന്നു. പല്ലുകള്‍ ജീര്‍ണ്ണിച്ച് ഗുരുതര അവസ്ഥയിലാണ് പലര്‍ക്കും.
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 1.5 മില്യണ്‍ അധിക ചികിത്സ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്‍എച്ച്എസ് ജോലി ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം കുറവാണെന്നതിനാല്‍ പലരും നീണ്ട കാത്തിരിപ്പിലാണ്.
മൊബൈല്‍ ഡെന്റല്‍ വാനുകളൊരുക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. കൂടുതല്‍ ശമ്പളമുള്‍പ്പെടെ വാഗ്ദാനം നല്‍കിയെങ്കിലും ഫലം കാണുന്നില്ല.