യു.കെ.വാര്‍ത്തകള്‍

യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്‌തെന്ന് നടി ലിന്റു റോണി

യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്ന് നടി ലിന്റു റോണി. ഞായാറാഴ്ച പള്ളിയിലെ ബ്രദറുടെ പ്രസംഗം ക്ലാസ് പോലെ നീണ്ടുപോയപ്പോള്‍ അതിനെതിരെ പ്രതികരിച്ചതാണ് തന്നെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്യാന്‍ കാരണം. നടി തന്നെയാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ആദം ജോണ്‍ അടക്കമുള്ള സിനിമകളും സീരിയലുകളിലും അഭിനയിച്ച നടിയാണ് ലിന്റു.

എന്നെ ബാന്‍ ചെയ്തത് യുകെ ലസ്റ്ററിലുള്ള ഒരു ചര്‍ച്ചാണ്. ഞാന്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് മുടക്കാറില്ല. അത് എന്നെ മമ്മി പഠിപ്പിച്ചൊരു ശീലമാണ്. എത്ര അവശതകളുണ്ടെങ്കിലും അത് ഞാന്‍ മുടക്കാറില്ല. അതിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട് താനും. പല ചര്‍ച്ചുകളിലും ഗസ്റ്റായി ഞാന്‍ പോയിട്ടുണ്ട്. സര്‍വീസ് ചെയ്യാനും പോയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഒരു പുതിയ ചര്‍ച്ചിലായിരുന്നു ഞാന്‍ പോയത്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍ പാട്ടും പ്രസംഗവും വീഡിയോയായി എടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്. അന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഫേസ് അവോയിഡ് ചെയ്താണ് പോസ്റ്റ് ചെയ്യാറുള്ളത്. അങ്ങനെ രണ്ടാഴ്ച മുമ്പ് പള്ളിയില്‍ പോയപ്പോള്‍ ബ്രദര്‍ പ്രസംഗിച്ചപ്പോള്‍ അദ്ദേഹം ബയോളജി ക്ലാസ് എടുക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

അതിനാല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് ക്ലാസ് എടുക്കുന്നത് കേള്‍ക്കാനല്ല പ്രസംഗം കേള്‍ക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞു. പിന്നീട് പുള്ളി നന്നായി പ്രസംഗിച്ചു. പുള്ളിയെ മാറ്റി നിര്‍ത്തി പറഞ്ഞാല്‍ മതിയായിരുന്നു പരസ്യമായി പറയേണ്ടിയിരുന്നില്ലെന്ന് പിന്നീട് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ നമ്പറെടുത്ത് അദ്ദേഹത്തെ വിളിച്ച് സോറി പറഞ്ഞു.

പിന്നീട് അടുത്തയാഴ്ചയായപ്പോള്‍ ആ ചര്‍ച്ച് എന്നെ ബാന്‍ ചെയ്തു. അത് അവര്‍ പള്ളിയില്‍ വിളിച്ച് പറഞ്ഞു. പരസ്യമായി അഭിപ്രായം പറഞ്ഞതുകൊണ്ടാണ് എന്നെ പള്ളി ബാന്‍ ചെയ്തതെങ്കില്‍ അതില്‍ എനിക്ക് കുഴപ്പമില്ല. തെറ്റ് ചെയ്തതിന് ബാന്‍ ചെയ്യുവാണെങ്കില്‍ എത്രയോ പള്ളികള്‍ എത്രയോ പേരെ ബാന്‍ ചെയ്യേണ്ടി വരുമായിരുന്നു.

ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആ വിഷയത്തില്‍ ബ്രദറിനെ വിളിച്ച് ദൈവനാമത്തില്‍ ഞാന്‍ സോറി പറഞ്ഞതാണ്. പള്ളിയില്‍ പോയാലെ ദൈവം പ്രാര്‍ത്ഥന കേള്‍ക്കൂ എന്നൊന്നുമില്ലല്ലോ. ചര്‍ച്ചില്‍ നിന്ന് എന്നെ ഒന്ന് വിളിച്ച് പോലും പറഞ്ഞില്ല എന്നാണ് ലിന്റു വീഡിയോയില്‍ പറയുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions