യു.കെ.വാര്‍ത്തകള്‍

ബോക്‌സിങ്ങില്‍ നാഷണല്‍ ചാമ്പ്യനായി ന്യൂ കാസിലിലെ ആല്‍വിന്‍ ജിജോ മാധവപ്പള്ളില്‍

ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാര്‍ എംപി ആയും മേയര്‍ ആയും കൗണ്‍സിലര്‍ ആയും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പുതു ചരിത്രം രചിക്കവേ പുതു തലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ചു വിവിധ മേഖലകളില്‍ പ്രതിഭ തെളിയിക്കുകയാണ്. ഏറ്റവും ഒടുവില്‍ ന്യൂകാസിലിലെ മലയാളി പയ്യന്റെ വിജയ ഗാഥയാണ് എത്തിയിരിക്കുന്നത്.

പുതു തലമുറയിലെ മാധവപ്പള്ളില്‍ ആല്‍വിന്‍ ജിജോ 46 കിലോ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ആയി മാറിയിരിക്കുന്നു , യുകെയില്‍ എത്തിയ കാലം മുതല്‍ സാമുദായിക, സാംസ്‌കാരിക മേഖലകളിലും, ബ്രിട്ടനില്‍ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ മുന്‍ വൈസ് പ്രെസിഡന്റും, ഇപ്പോള്‍ ന്യൂ കാസില്‍ ക്‌നാനായ മിഷന്റെ കൈക്കാരന്മാരില്‍ ഒരാളുമായ ഇന്റര്‍ നാഷണല്‍ ടൂര്‍ ഓപ്പറേറ്ററും ആയ ജിജോ മാധവപ്പള്ളില്‍ , സിസ്സി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവര്‍ കുട്ടപ്പന്‍ എന്ന് വിളിക്കുന്ന ആല്‍വിന്‍ ജിജോ .

ചെറുപ്പം മുതല്‍ ബോക്‌സിങ് മത്സരങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആല്‍വിനെ മാതാപിതാക്കള്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കി കൂടെ നിന്നതാണ് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് നടത്തിയ ഈ മത്സരത്തിലെ ഈ ഇനത്തില്‍ ഇപ്പോള്‍ വിജയിയാകാന്‍ ആല്‍വിനെ പ്രാപ്തനാക്കിയത്. ബില്ലിംഗ് ഹാമില്‍ ആണ് ഈ മത്സരത്തിന്റെ ആദ്യ മത്സരങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് ബ്ലാക്ബേണില്‍ നടന്ന സെമി ഫൈനലിലും നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്ലിങ്ങ്ടണില്‍ നടന്ന ഫൈനല്‍ മത്സരങ്ങളിലേക്ക് ആല്‍വിന് വഴിയൊരുക്കിയത്.

ചെറുപ്പത്തില്‍ തന്നെ ആരും കൈവെക്കാത്ത മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാപിതാക്കളോടൊപ്പം സര്‍വ പിന്തുണയും നല്‍കി സിനിമ മോഡല്‍ രംഗത്തും നൃത്ത നൃത്യങ്ങള്‍ ഉള്‍പ്പടെ ഉള്ള മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. ആര്‍ലിന്‍ ജിജോയും ആഷിന്‍ ജിജോയും ഉള്ളതിനാല്‍ ആല്‍വിന്‍ ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ന്യൂ കാസിലിലെ മലയാളി അസോസിയേഷനുകളുടെയും ക്‌നാനായ സീറോ മലബാര്‍ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും പ്രചോദനവും ആണ് ജിജോയും സിസിയും, ഡോ ആര്‍ലിനിനും അഷിനിനും, ആല്‍വിനും ഉള്‍പ്പെടുന്ന മാധവപ്പള്ളില്‍ കുടുംബം.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions