സിനിമ

10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു നയന്‍താരയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ധനുഷ്

നയന്‍താരയ്ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ധനുഷ്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നയന്‍താരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നെറ്റ്ഫ്ളിക്സില്‍ എത്തിയ 'നയന്‍താര: ബിയോണ്ട് ദ ഫെയ്റി ടെയ്ല്‍' ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച 'നാനും റൗഡി താന്‍' സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നേരത്തെ രംഗത്തെത്തിയിരുന്നു.


ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും ധനുഷ് നോട്ടീസ് അയച്ചിരുന്നു. ഇതോടെ നയന്‍താര തുറന്ന കത്തുമായി രംഗത്തെത്തിയിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് രംഗത്തിനാണ് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു നയന്‍താരയുടെ കുറിപ്പ്.

നയന്‍താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മ്മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.

ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്ലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്ന് നയന്‍താര ആരോപിച്ചിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions