സ്പിരിച്വല്‍

കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ 30ന് ബ്രോംപ്ടണില്‍

കെന്റ് ഹിന്ദു സമാജം 12-ാം വാര്‍ഷിക അയ്യപ്പ പൂജ നടത്തുന്നു. ഈമാസം 30ന് ശനിയാഴ്ച, വൈകുന്നേരം അഞ്ചു മണി മുതല്‍ പത്തു മണി വരെ ബ്രോംപ്ടണ്‍ വെസ്റ്റ്ബ്രൂക്ക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ അയ്യപ്പ പൂജ നടത്തപ്പെടും. അയ്യപ്പ പൂജ മഹോത്സവം, ഗണപതി പൂജ, ഭജനങ്ങള്‍, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

വിളക്കുപൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ നിലവിളക്ക്, നാളികേരം, പൂജാപുഷ്പങ്ങള്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നീരാഞ്ജനം (ശനിദോഷ പരിഹാര പൂജ) നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നാളികേരം കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ആത്മീയതയും സ്‌നേഹവും നിറഞ്ഞ ഈ ഉത്സവത്തില്‍, അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കാനും, ശ്രീ ധര്‍മ്മശാസ്താവിന്റെ അനുഗ്രഹം ഏറ്റുവാങ്ങാനും ആത്മീയ സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ കെന്റ് ഹിന്ദു സമാജം എല്ലാ ഭക്തരെയും ക്ഷണിക്കുന്നു.


രജിസ്‌ട്രേഷന്‍: ഈ പുണ്യകരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന ഭക്തര്‍ kenthindusamajam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, 07838170203 / 07906130390 എന്ന നമ്പറുകളിലോ ബന്ധപ്പെടുകയും മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യപൂജാരി അഭിജിത്ത് മഹാപൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.


ജാതി, മത, വര്‍ണ്ണ, ഭാഷാ വ്യത്യാസങ്ങള്‍ ഇല്ലാതെ, അയ്യപ്പ പൂജയുടെ ആത്മീയ അനുഭവം പ്രാപിക്കാന്‍, കെന്റ് ഹിന്ദു സമാജവും കെന്റ് അയ്യപ്പ ക്ഷേത്രവും എല്ലാ ഭക്തരേയും ഈ ദിവ്യ ചടങ്ങില്‍ പങ്കെടുക്കാനും അയ്യപ്പന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും, എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഇമെയില്‍: kenthindusamajam@gmail.com

ഫോണ്‍: 07838170203 / 07906130390/ 07507766652 / 07985245890 / 07747178476 / 07973151975 / 07753188671

സ്ഥലത്തിന്റെ വിലാസം

Brompton Westbrook Primary School, Kings Bastion, Gillingham, Kent, ME7 5DQ

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions