സിനിമ

പേരില്‍ നിന്ന് ബച്ചന്‍ നീക്കി, അന്താരാഷ്‌ട്ര വേദിയില്‍ 'ഐശ്വര്യ റായ്' മാത്രമായി നടി

താരദമ്പതികളായ ഐശ്വര്യാ റായ് ബച്ചനും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെ ദുബായിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ഐശ്വര്യ റായ്‌ തന്റെ പേരില്‍ നിന്ന് ബച്ചന്‍ നീക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ദുബായില്‍ സംഘടിപ്പിച്ച ഗ്ളോബല്‍ വിമണ്‍സ് ഫോറത്തിലാണ് താരം പങ്കെടുത്തത്. പരിപാടിയില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഐശ്വര്യ സംസാരിക്കുകയും ചെയ്തു.

ഐശ്വര്യ വേദിയിലേയ്ക്ക് നടന്നടുക്കുന്നതിനിടെ 'ഐശ്വര്യ റായ്, അന്താരാഷ്ട്ര താരം' എന്നാണ് പുറകിലെ സ്‌ക്രീനില്‍ തെളിഞ്ഞത്. സാധാരണയായി ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരാണ് താരത്തിന്റേതായി ഉപയോഗിക്കുന്നത്. പേരില്‍ നിന്ന് അഭിഷേകിന്റെ കുടുംബപ്പേരായ ബച്ചന്‍ ഒഴിവാക്കിയതാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നത്. പരിപാടിയിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ബച്ചന്‍ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങിനിടെ ഐശ്വര്യയും മകളും ബച്ചന്‍ കുടുംബത്തില്‍ നിന്ന് അകലം പാലിച്ചിരുന്നതും വലിയ ചര്‍ച്ചയായിരുന്നു.

മകള്‍ ആരാധ്യയുടെ ജന്മദിനത്തില്‍ ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളില്‍ അഭിഷേക് ബച്ചന്‍ ഇല്ലാതിരുന്നതും ശ്രദ്ധനേടിയിരുന്നു. ഈ മാസം ആദ്യമായിരുന്നു ഐശ്വര്യയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അഭിഷേകോ അമിതാഭ് ബച്ചനോ പതിവുപോലെ ആശംസ പോസ്റ്ററുകള്‍ പങ്കുവയ്ക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions