യു.കെ.വാര്‍ത്തകള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസിനോട് നുണ പറഞ്ഞു; ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി

ലണ്ടന്‍: യുകെയിലെ ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യ 'വിക്കറ്റ്' വീണു. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പെരുമയുമായി എത്തിയ ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് നാടകീയമായി രാജിവച്ചത്. നീതിന്യായ മന്ത്രി ഹെയ്‌ഡി അലക്‌സാണ്ടറിനെ പകരം നിയമിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതല്‍ ഷെഫീല്‍ഡ് ഹീലെ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുമുള്ള എംപിയുമാണ്. 2013 ല്‍ ഒരു വര്‍ക്ക് മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പൊലീസിനോട് നുണ പറഞ്ഞതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും എംപിയായി തുടരും.

'ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണെന്ന്' രാജിക്ക് ശേഷം പ്രധാനമന്ത്രി സ്റ്റാര്‍മറിന് അയച്ച കത്തില്‍ ലൂയിസ് ഹൈഗ് പറഞ്ഞു. സര്‍ക്കാരിനെയും സ്റ്റാര്‍മറുടെ നയങ്ങളെയും തുടര്‍ന്നും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും ഹൈഗ് അറിയിച്ചു. പാര്‍ലമെന്റില്‍ ദയാവധം നിയമവിധേയം ആക്കുവാനുള്ള ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത രാജി.

2013 ല്‍ ഒരുരാത്രിയില്‍ നടത്തിയ നൈറ്റ്‌ ഔട്ടിനിടെ തന്റെ ഫോണ്‍ നഷ്‌ടപ്പെട്ടുവെന്ന് യുകെ പൊലീസിനോട് പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ലൂയിസ് ഹൈഗ് സമ്മതിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പോയിട്ടില്ലെന്ന് കണ്ടെത്തിയ വിവരം മനഃപ്പൂര്‍വം മറച്ചു വയ്ക്കുക ആയിരുന്നു മന്ത്രി. എന്നാല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്‌തശേഷം പിന്നീട് തിരിച്ചുകിട്ടിയ കാര്യം വെളിപ്പെടുത്തേണ്ടെന്ന് ഒരു അഭിഭാഷകന്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് ആ വിധത്തില്‍ പെരുമാറിയെതെന്നും ലൂയിസ് ഹൈഗ് പറഞ്ഞു.

എന്നാല്‍ വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് പൊലീസ് കേസ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് കൈമാറി. കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയെങ്കിലും കോടതി ലൂയിസ് ഹൈഗിനെ ശിക്ഷിച്ചില്ല. പകരം മൈനര്‍ കുറ്റകൃത്യമായി കണക്കാക്കി കേസ് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. എങ്കിലും ധാര്‍മികത മുന്‍നിര്‍ത്തി ലൂയിസ് രാജി വയ്ക്കുകയായിരുന്നു.

എന്തായാലും പഴയൊരു കള്ളത്തിന്റെ പേരില്‍ ലൂയിസ് മന്ത്രി സ്ഥാനം രാജിവച്ച വാര്‍ത്ത അതിവേഗമാണ് ചര്‍ച്ചകളില്‍ ഇടം നേടി വൈറല്‍ ആയത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions