അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ബി ബി സി ലൈസന്‍സ് വര്‍ദ്ധിക്കും. 2027 വരെ ഓരോ വര്‍ഷവും പണപ്പെരുപ്പ തോതനുസരിച്ച് ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മാസവും 42 പെന്‍സ് വീതമായിരിക്കും അടുത്ത ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുക. ഇതോടെ ടിവി ലൈസന്‍സിന്റെ വില 174.50 പൗണ്ടായി ഉയരും. ഈ വര്‍ഷം ഏപ്രിലില്‍ കൊണ്ടുവന്ന വര്‍ദ്ധനവോടെ ലൈസന്‍സ് ഫീസ് നിരക്ക് 169.50 പൗണ്ടില്‍ എത്തിയിരുന്നു.
അതിനു മുന്‍പ് രണ്ട് വര്‍ഷക്കാലത്തോളം ടി വി ലൈസന്‍സ് ഫീസ് 159 പൗണ്ടില്‍ തുടരുകയായിരുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ ബി ബി സി കുതിച്ചു കയറുന്നത് തനിക്ക് കാണണം എന്നായിരുന്നു ഫീസ് വര്‍ദ്ധനവ് വെളിപ്പെടുത്തിക്കൊണ്ട് കള്‍ച്ചറല്‍ സെക്രട്ടറി ലിസ നാന്‍ഡി പാര്‍ലമെന്റില്‍ പറഞ്ഞത്. ഫീസ് നല്‍കാന്‍ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കായി, അവര്‍ക്ക് താങ്ങാവുന്ന രീതിയില്‍ പ്രതിവാര പേയ്‌മെന്റുകള്‍ പോലുള്ളവ നല്‍കാന്‍ സഹായിക്കുന്ന് സിംപിള്‍ പേയ്‌മെന്റ് പ്ലാന്‍ നടപ്പിലാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
അതിനിടെ, അടുത്ത മൂന്ന് വര്‍ഷക്കാലത്ത് യു കെയിലെ 44 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഭവന വായ്പ തിരിച്ചടവില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 4,20,000 വീടുകള്‍ക്ക് അവരുടെ പ്രതിമാസ തിരിച്ചടവില്‍ 500 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്ന മോര്‍ട്ട്‌ഗേജ് ഉള്‍പ്പടെയാണ്. അതേസമയം, പത്ത് ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലുള്ളവര്‍ക്ക് രണ്ടാമത്തെ വര്‍ദ്ധനവ് ഉടന്‍ ഉണ്ടാകുവാന്‍ പോവുകയാണ്.