സിനിമ

ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. അഞ്ജു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിവാഹിതയായ വിവരം അറിയിച്ചത്. ഐശ്വര്യ ലക്ഷ്മി, ആര്യ, മിയ, അശ്വതി ശ്രീകാന്ത്, വീണാ നായര്‍, സാധിക, ജുവല്‍ മേരി അടക്കം നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

നവംബര്‍ 28നായിരുന്നു വിവാഹം എന്നാണ് റിപ്പോ‌ര്‍ട്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. കേരള സാരിയാണ് അഞ്ജുവിന്റെ വേഷം. വിവാഹ റിസപ്‌ഷന്‍ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും' എന്നാണ് ചിത്രം പങ്കുവച്ച് അഞ്ജു കുറിച്ചത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.

'ഡോക്‌ടര്‍ ലവ്' എന്ന ചിത്രത്തിലൂടെയാണ് അഞ്ജു പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും ചുവടുവച്ചു. അഞ്ജുവിന്റെ കവര്‍ സോങ്ങുകള്‍ വലിയ ഹിറ്റാണ്. അവതാരകയായി പല ചാനലുകളിലും അഞ്ജു സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം അവര്‍ക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. സ്റ്റേജ് പെര്‍ഫോര്‍മന്‍സ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions