വീക്കെന്‍ഡില്‍ സ്ഥിതി അല്‍പ്പമൊന്ന് ഭേദപ്പെട്ട ശേഷം യുകെയില്‍ തിങ്കളാഴ്ചയോടെ താപനില വീണ്ടും കുത്തനെ താഴുമെന്ന് മെറ്റ് ഓഫീസ്. ഞായറാഴ്ച 16 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ -7 സെല്‍ഷ്യസ് വരെ താപനില താഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഞായറാഴ്ചയിലെ ഭേദപ്പെട്ട കാലാവസ്ഥയ്‌ക്കൊപ്പം യുകെയിലെ പല ഭാഗത്തും കാറ്റും, മഴയും എത്തും. വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഈ കാലാവസ്ഥ നേരിടുക. ബാക്കി പ്രദേശങ്ങളില്‍ വീക്കെന്‍ഡ് ഭേദപ്പെട്ട നിലയിലാകുമെന്ന് മെറ്റ് പറയുന്നു.
'ഞായറാഴ്ച 15, 16 സെല്‍ഷ്യസ് വരെ താപനില ഉയരും. ചില ഭാഗങ്ങളില്‍ കാറ്റും, മഴയും ഉണ്ടാകും. വെസ്റ്റ് ഭാഗങ്ങളില്‍ ഇത് കടുപ്പമായി മാറും. രാജ്യത്ത് ഉടനീളം കാറ്റ് നിലനില്‍ക്കും. മഴ ശക്തമാകുമെങ്കിലും സുപ്രധാന തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കില്ല', മെറ്റ് വ്യക്തമാക്കി.
തിങ്കളാഴ്ച പ്രാദേശിക സ്‌കോട്ട്‌ലണ്ടില്‍ -7 സെല്‍ഷ്യസ് വരെ താഴാം. ആഴ്ചയിലെ ഏറ്റവും തണുപ്പേറിയ രാത്രിയും ഇതാകും. ആഴ്ചയുടെ മധ്യത്തോടെ താപനില ശരാശരിയില്‍ തുടരും. ഇടയ്ക്ക് മഴ പെയ്യുകയും, ചിലപ്പോള്‍ ഇത് മാറിനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നേരിടേണ്ടി വരിക.