ഡിസംബറിലെ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ അവതരിപ്പിച്ച് എച്ച്എംആര്‍സി. റോഡില്‍ യാത്ര ചെയ്യാന്‍ വാഹന ഉടമകള്‍ നല്‍കുന്ന ചെലവുകളെ വരെ ബാധിക്കുന്ന നിയമങ്ങളാണിത്. എച്ച്എം റവന്യൂ & കസ്റ്റംസ് അവതരിപ്പിക്കുന്ന പുതിയ നിയമമാറ്റങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തിലായി. നിയമ മാറ്റങ്ങള്‍ പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
റോഡില്‍ യാത്ര ചെയ്യാന്‍ എത്ര തുക ചെലവാക്കുന്നു എന്നത് മുതല്‍ വാഹനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള ചെലവുകളെ വരെ ഈ മാറ്റം ബാധിക്കും.
ജോലിക്കായി കമ്പനി കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റീഇംപേഴ്‌സ്‌മെന്റായി ലഭിക്കുന്ന ഫ്യൂവല്‍ നിരക്കും, പ്രൈവറ്റ് യാത്രക്കായി ജീവനക്കാര്‍ ഇന്ധനത്തിന് നല്‍കുന്ന തിരിച്ചടവും ഉള്‍പ്പെടെ മാറ്റങ്ങളില്‍ പെടും. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് പുറമെ ഡിസംബറിലും നിരക്കുകള്‍ റിവ്യൂ ചെയ്യാറുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ നിരക്കുകള്‍ കാര്യമായി മാറ്റം വന്നിരുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നിരക്കുകള്‍ കുറയുകയും ചെയ്തു. അതായത് കമ്പനി കാറുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പത്തെ നിരക്കില്‍ പണം നല്‍കേണ്ട അവസ്ഥ ഡ്രൈവര്‍മാര്‍ക്ക് നേരിട്ടിട്ടില്ല.
1400 സിസി വരെയുള്ള പെട്രോള്‍ കാറുകള്‍ക്ക് മൈലിന് 12 പെന്‍സ് എന്ന നിരക്കിലും, 1401 സിസി മുതല്‍ 2000 സിസി വരെ 14 പെന്‍സുമാണ് നിരക്ക്. 2000 സിസിക്ക് മുകളില്‍ മൈലിന് 23 പെന്‍സ് വീതമാണ് നിരക്ക്.
ഡീസല്‍ കാറുകളില്‍ 1600 സിസി വരെ നിരക്ക് മൈലിന് 11 പെന്‍സായും, 1601 സിസി മുതല്‍ 2000 സിസി വരെ 13 പെന്‍സും, 2000 സിസിക്ക് മുകളില്‍ 17 പെന്‍സ് നിരക്കിലേക്കും കുറഞ്ഞിട്ടുണ്ട്. എല്‍പിജി കാറുകള്‍ക്ക് 1400 സിസി വരെ 11 പെന്‍സും, 1401 സിസി മുതല്‍ 2000 സിസി വരെ 13 പെന്‍സും, 2000 സിസി മുകളില്‍ 21 പെന്‍സുമാണ് ചെലവ്. അതേസമയം എല്‍ പി ജി കാറുകളുടെ കാര്യത്തില്‍ തുകയ്ക്ക് മാറ്റം വന്നിട്ടില്ല. ഇലക്ട്രിക് കാറുകളുടെ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം എല്‍ പി ജി കാറുകളുടെ കാര്യത്തില്‍ തുകയ്ക്ക് മാറ്റം വന്നിട്ടില്ല. ഇലക്ട്രിക് കാറുകളുടെ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ 7 പെന്‍സില്‍ തുടരുമ്പോള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ഗണത്തില്‍ പെടും.
നവംബര്‍ അവസാനം നിലവില്‍ വന്ന പുതിയ നിയമമനുസരിച്ച്, കുറേക്കൂടി മെച്ചപ്പെട്ട ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ലഭിക്കും. ഈ നിയമമനുസരിച്ച് ഡിവൈസുകള്‍ക്ക് 99 ശതമാനം വിശ്വാസ്യതയുണ്ടെന്ന് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത ചാര്‍ജിംഗ് സ്റ്റേഷന്‍ ഉടമകള്‍ക്ക് ഉണ്ടാകും.അതിനു പുറമെ രാജ്യവ്യാപകമായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളിലെല്ലാം തന്നെ എട്ടു കിലോ വാട്ടോ അതിന് മുകളിലോ കപ്പാസിറ്റിയുള്ള പവര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുപോലെ കോണ്ടാക്റ്റ് ലെസ്സ് പേയ്‌മെന്റ് സംവിധാനവും ഉറപ്പു വരുത്തണം.
പുതിയ നിയമത്തിലെ ഓരോ ലംഘനത്തിനും ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉടമകള്‍ 10,000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. എച്ച് ജി വി ഡ്രൈവര്‍മാര്‍ക്കും നിയമങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അത് ഡിസംബാര്‍ 31 മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.