യുകെയിലെ ഭവന വിലയില്‍ വന്‍ കുതിപ്പ്; രണ്ടു വര്‍ഷത്തെ ഉയര്‍ച്ചയില്‍
യുകെയിലെ ഭവന വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നവംബര്‍ മാസത്തില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കില്‍ വീടുകളുടെ വില ഉയര്‍ന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഭവന വിലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് നവംബറില്‍ 3.7 ശതമാനമാണ്. എന്നാല്‍ ഒക്ടോബറിലെ വളര്‍ച്ചാ നിരക്ക് 2.4 ശതമാനം മാത്രമായിരുന്നു.
യുകെയിലെ ഏറ്റവും വലിയ ബില്‍ഡിങ് സൊസൈറ്റി ആയ നേഷന്‍ വൈഡ് ആണ് മേല്‍ പറഞ്ഞ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2022 നവംബര്‍ മാസത്തിനു ശേഷമുള്ള ഏറ്റവും വേഗമേറിയ വളര്‍ച്ചാ നിരക്കാണിത്. വിലകളിലെ കുതിച്ചു കയറ്റം ഭവന വിലകളുടെ ശരാശരി 208144 പൗണ്ട് ആയി ഉയര്‍ത്തി. വായ്പാ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചത് മൂലം കൂടുതല്‍ ആളുകള്‍ വീടു വാങ്ങിയതാണ് ഭവന വിപണിയിലെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഭവന വിപണിയിലെ നിലവിലെ കണക്കുകള്‍ക്ക് ഒക്ടോബര്‍ 30-ാം തീയതി ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്ക് ഭവന വിപണിയിലെ വളര്‍ച്ചയുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാലും ബഡ്ജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതു കൂടാതെ 2025 ഏപ്രില്‍ മാസം മുതല്‍ രണ്ടാമത് വീടുകള്‍ വാങ്ങുമ്പോള്‍ നികുതി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ബഡ്ജറ്റിലെ ഈ മാറ്റങ്ങള്‍ മാര്‍ച്ച് അവസാനം വാരം വരെ കൂടുതല്‍ ആളുകള്‍ വീടു വാങ്ങുന്നതിന് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഭവന വിപണി കഴിഞ്ഞ രണ്ട് മാസക്കാലമായി സ്തംഭനാവസ്ഥയിലാണ് എന്നാണ് കരുതിയിരുന്നത്. പുതിയ ഫിക്സ്ഡ് നിരക്ക് മോര്‍ട്ട്‌ഗേജുകളുടെ വില കൂടിക്കൂടി വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ബജറ്റിലെ നില നയങ്ങള്‍ വായ്പാ ദാതാക്കളെ ഫിക്സ്ഡ് ഡീലുകളുടെ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പ്രവണത തുടരുകയാണെങ്കില്‍ ഇനിയും കുറേക്കാലം കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.