യു.കെ.വാര്‍ത്തകള്‍

കൂടുതല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയം, കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിയെ ചോദ്യം ചെയ്തു


നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ നഴ്സ് ലൂസി ലെറ്റ്ബി കൂടുതല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയം. പുതിയ ആരോപണത്തില്‍ ലൂസി ലെറ്റ്ബിയെ ജയിലില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന അപ്രതീക്ഷിത മരണങ്ങളും, കുഞ്ഞുങ്ങള്‍ ബോധരഹിതരാകുകയും ചെയ്ത സംഭവങ്ങളുടെ പേരിലാണ് ലൂസി ലെറ്റ്ബിയെ സംശയിക്കുന്നത് .

അതേസമയം ഇതാദ്യമായി ലെറ്റ്ബി പരിശീലനം നേടിയ ലിവര്‍പൂള്‍ വുമണ്‍സ് ഹോസ്പിറ്റലിലെ കേസുകളുമായും ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഉണ്ടായെന്നാണ് വിവരം. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ വധിക്കുകയും, മറ്റ് പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് 34-കാരിയായ മുന്‍ നിയോനേറ്റല്‍ നഴ്‌സ് അപൂര്‍വ്വമായ ആജീവനാന്ത ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ശിക്ഷിക്കപ്പെട്ട് അകത്തായതിന് ശേഷം ലെറ്റ്ബി തന്റെ കരിയറില്‍ പരിചരിച്ച 4000 കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് ചെഷയര്‍ പോലീസ് പരിശോധിച്ച് വരികയാണ്. ലൂസി ലെറ്റ്ബിയെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തതായി ചെഷയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പങ്കുവെയ്ക്കാന്‍ തയ്യാറായില്ല. യുകെ നീതിന്യായ ചരിത്രത്തില്‍ ആജീവനാന്ത ശിക്ഷ അനുഭവിക്കുന്ന നാല് സ്ത്രീകളില്‍ ഒരാളാണ് ഈ മുന്‍ നഴ്‌സ്.

സറേ ആഷ്‌ഫോര്‍ഡിലെ എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡിലെ കാറ്റഗറി എ വനിതാ ജയിലിലാണ് ഇപ്പോള്‍ ലെറ്റ്ബിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജൂലൈയില്‍ നടന്ന പുനര്‍വിചാരണയില്‍ ഒരു പെണ്‍കുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ച മറ്റൊരു കുറ്റത്തില്‍ കൂടി ലെറ്റ്ബി ശിക്ഷിക്കപ്പെട്ടിരുന്നു. 15 ആജീവനാന്ത ശിക്ഷകള്‍ ലഭിച്ചിരിക്കുന്നതിനാല്‍ മരണം വരെ ഈ നഴ്‌സ് ജയിലില്‍ കഴിയേണ്ടി വരും.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions