യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് കടമ്പ: സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

എന്‍എച്ച് എസ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും രോഗികള്‍ നീണ്ട കാത്തിരിപ്പില്‍ പ്രതിസന്ധിയിലാണ്. ഇതോടെ റെക്കോര്‍ഡ് വര്‍ധനവാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

2024 ലെ രണ്ടാം പാദത്തില്‍ സ്വകാര്യ ആശൂപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 2,32,000 ആണ്. പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ നെറ്റ് വര്‍ക്കില്‍ നിന്നുള്ള ഡാറ്റയാണ് ഇതു പറയുന്നത്. പൊതു ആരോഗ്യമേഖലയില്‍ പ്രതിസന്ധി കനത്തതോടെ ആയിരക്കണക്കിന് ആളുകളാണ് സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 2024 ലെ ഔദ്യോഗിക കണക്കില്‍ ഇരുപത് ലക്ഷത്തിലധികം പേരാണ് എന്‍ എച്ച് എസില്‍ ചികിത്സക്കായി കാത്തിരിക്കുന്നത്.

കൂടുതല്‍ രോഗികള്‍ സ്വകാര്യ ചികിത്സ തേടി പോവുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാകുന്നു. പലരും സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒരു അത്യാവശ്യ ഘടകമായി കണ്ടു തുടങ്ങി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഏകദേശം 1,64,000 പേരാണ് സ്വകാര്യ ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിയത്. ഏതായാലും എന്‍എച്ച്എസ് പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കില്ലെന്ന് ആശുപത്രി മേധാവികള്‍ തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. നീണ്ട കാത്തിരിപ്പുകളാണ് പലപ്പോഴും രോഗികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്. ഇതാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെത്താന്‍ കാരണം.

കോവിഡ് കാലത്ത് മുടങ്ങിപ്പൊയ ചികിത്സകളില്‍ എന്‍ എച്ച് എസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, കൂടുതല്‍ രോഗികള്‍ സ്വകാര്യ ചികിത്സ തേടി പോവുകയാണെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ ആയ റീജെന്‍സി ഹെല്‍ത്തിലെ ബ്രിയാന്‍ വാള്‍ട്ടേഴ്സ് പറയുന്നു. ഇത് ഇന്‍ഷുറന്‍സ് മേഖലയിലെ ഇടപാടുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions