നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ നവീന്‍ നസീം വിവാഹിതനാകുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനിയന്റെ വിവാഹചടങ്ങില്‍ തിളങ്ങി നിന്നത് ചേച്ചി നസ്രിയയും അളിയന്‍ ഫഹദുമായിരുന്നു. തീര്‍ത്തും സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നസ്രിയയുടെ ഏക സഹോദരനാണ് നവീന്‍. ഇരുവരും തമ്മില്‍ കൃത്യം ഒരു വയസ്സിന്റെ വിത്യാസവും ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
നസിമുദീന്‍ , ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും.അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീ യു സൂണ്‍ എന്ന ഫഹദ് ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ വര്‍ക്ക് ചെയ്തു.