സിനിമ

പുഷ്പ-2 റിലീസിനിടെ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു, നിരവധിപ്പേര്‍ക്കു പരിക്ക്

പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ദില്‍സുഖ്നഗര്‍ സ്വദേശിയായ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 39 വയസുകാരിയായ ഈ സ്ത്രീയുടെ കുട്ടിയ്ക്കും ഗുരുതരമായി പരുക്കേറ്റെന്നും ചികിത്സയിലാണെന്നുമാണ് വിവരം. 10.30ന് പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുന്‍ വരുന്നുവെന്ന് കേട്ട് ആരാധകര്‍ തിയറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്.

തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണ രേവതിയ്ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിക്കുകയായിരുന്നു. ആളുകള്‍ അല്ലു അര്‍ജുന് തൊട്ടടുത്തെത്താന്‍ തിരക്കുകൂട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. തിയേറ്ററിലെ പ്രധാന ഗേറ്റ് ഉള്‍പ്പെടെ ആരാധകരുടെ തള്ളിക്കയറ്റത്തില്‍ പൊളിഞ്ഞു. സ്ഥിതിഗതികള്‍ കൈവിട്ടപ്പോഴാണ് പൊലീസുകാര്‍ അല്ലു അര്‍ജുന്‍ ആരാധകര്‍ക്കുനേരെ ലാത്തി വീശിയത്. തന്റെ കാര്‍ ഒന്ന് മുന്നോട്ടെടുക്കാന്‍ ആരാധകരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന അല്ലുവിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions