യു.കെ.വാര്‍ത്തകള്‍

ഫ്ലൂ, നോറോവൈറസ് കേസുകള്‍ പെരുകുന്നു; എന്‍എച്ച്എസ് വീണ്ടും ശൈത്യകാല സമ്മര്‍ദ്ദത്തിലേക്ക്

ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടെ നാളുകളാണ്. രോഗികളുടെ എണ്ണമേറുന്ന തണുപ്പ് കാലത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധിക ജോലി ഏറ്റെടുക്കേണ്ടി വരും. ഇക്കുറി എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്.

ഫ്ലൂ, നോറോവൈറസ് പോലുള്ളവ കുതിച്ചുയരുമെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്ലൂ ബാധിതരുടെ എണ്ണം ആശുപത്രിയില്‍ നാലിരട്ടി കൂടുതലാണ്. കൊവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് എന്നിവയും ഇതോടൊപ്പം കറങ്ങുന്നുണ്ട്. എന്‍എച്ച്എസ് ആവശ്യത്തിന് ബെഡ് പോലും ലഭ്യമല്ലെന്ന് നഴ്‌സിംഗ് പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഇത് ജീവനക്കാരെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുകയാണ്.

കഴിഞ്ഞ ആഴ്ചയില്‍ ഓരോ ദിവസവും ഇംഗ്ലണ്ടിലെ 95,587 ആശുപത്രി ബെഡുകളിലും രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്, അതായത് 95 ശതമാനം ബെഡുകളും ഉപയോഗത്തിലാണ്. വര്‍ഷത്തിലെ ഈ സമയത്ത് ഇതൊരു റെക്കോര്‍ഡാണ്. ഓരോ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 1099 പേര്‍ ഫ്ലൂ രോഗികളാണ്, 39 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്.

നോറോവൈറസ് കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്വാഡെമിക്കിനെയാണ് എന്‍എച്ച്എസിന് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും 756 രോഗികള്‍ വീതമാണ് നോറോവൈറസ് ബാധിച്ച് ആശുപത്രിയിലെത്തിയത്.

നിലവില്‍ കാത്തിരിപ്പ് പട്ടികയുടെ വലുപ്പം കാരണം എന്‍എച്ച്എസിലേക്ക് അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. രോഗികൾ സ്വകാര്യ ആശുപത്രികളുടെ സേവനം തേടേണ്ട സ്ഥിതിയാണ്. ഇതിനിടയിലാണ് വിന്റര്‍ പ്രതിസന്ധിയുടെ കടന്നുവരവ്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions