വീടിന് മുന്‍പിലുള്ള തെരുവില്‍ വെച്ച്, ആറിഞ്ചു നീളമുള്ള കത്തികൊണ്ട് തന്റെ പിതാവിനെ മൂന്ന് തവണ കുത്തി മരണത്തിലേക്ക് തള്ളി വിട്ടു കൗമാരക്കാരന്‍. ഡെര്‍ബിഷയറിലെ ടിബ്‌ഷെല്‍ഫിലായിരുന്നു സംഭവം നടന്നത്. എയ്ന്‍സ്ലി ലോടണ്‍ എന്ന 17 കാരനാണ് പിതാവായ ജെയിംസ് എന്ന 44 കാരനെ കുത്തിക്കൊന്നത്.
വീടിന് പുറത്ത് വെച്ച് സ്വന്തം പിതാവിനെ കുത്തിക്കൊന്ന കൗമാരക്കാരന്‍ 999 ഓപ്പറേറ്ററോട് പറഞ്ഞത്, പിതാവിന് പ്രഥമശുശ്രൂഷ നല്‍കുന്നതിനെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് പിതാവ് മരിക്കുന്നത് കാണാനാണ് എന്നായിരുന്നു. കൊല നടത്തുമ്പോള്‍ എയ്ന്‍സ്ലി ലോടണിന്റെ പ്രായം 17 ആയിരുന്നു. എന്നാല്‍, ഇപ്പോള്‍, വിചാരണ നടക്കുമ്പോള്‍ അയാളുടെ പ്രായം 18 കഴിഞ്ഞതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ കോടതി എടുത്തു കളഞ്ഞു.
പിതാവിന്റെ വയറ്റില്‍ കുത്തിയ കത്തി വലിച്ചൂരിയതിന് ശേഷം ഇയാള്‍ അതുമായി വീടിനുള്ളിലേക്ക് പോവുകയും, കുത്താനുപയോഗിച്ച കത്തി മുന്‍ വാതിലിലൂടെ വലിച്ചെറിഞ്ഞതിന് ശേഷം പോലീസിനെയും അടിയന്തിര സേവന വിഭാഗത്തെയും വിളിക്കുകയുമായിരുന്നു.
സംഭവത്തിന് ദൃക്സാക്ഷികളായ അയല്‍ക്കാര്‍ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മരണമടയുകയായിരുന്നു.
ഇവരുടെ കുടുംബത്തില്‍ ഏറെ സങ്കീര്‍ണ്ണമായ അന്തരീക്ഷമായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വെളിപ്പെടുത്തി. ജെയിംസ് നെ കഴിഞ്ഞ ക്രിസ്ത്മസിന് നടന്ന ഒരു സംഭവത്തെ തുടര്‍ന്ന് ഭാര്യയും മക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും കോടതി വിലക്കിയിരുന്നു. അതേസമയം, ഈ സംഭവം നടക്കുമ്പോള്‍ അയാള്‍ വീട്ടില്‍ വന്നത് കലഹത്തിനല്ലെന്നും മറിച്ച് പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ക്കാനായിരുന്നെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പ്രത്യേകിച്ചും, മകന്‍ എയ്‌സിനിയുമായി ഉള്ള തകര്‍ന്ന ബന്ധം കെട്ടിപ്പടുക്കണമെന്നായിരുന്നു അയാള്‍ ആഗ്രഹിച്ചത്.