ഹൈദരാബാദ് സ്വദേശിനിയായ യുവതിയുമായി വഴിവിട്ട ബന്ധം ആരോപിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജെയിംസ് ടൂളി(65) യെ സസ്പെന്‍ഡ് ചെയ്തു. ഇരുവരും തമ്മിലുള്ള സാമ്പത്തികവും വ്യക്തിപരവുമായ ബന്ധം പുറത്തുവന്നതോടെയാണ് നടപടി. ഹൈദരാബാദ് കാരിയായ യുവതി എഴുതിയ ഡയറി കുറിപ്പുകള്‍ പ്രൊഫസര്‍ ടൂളിയുടെ ഭാര്യ സിന്‍ഡിയ സര്‍വകലാശാലക്ക് കൈമാറിയിരുന്നു.
65 കാരനായ ടൂളിയുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫീസ് അടയ്ക്കാന്‍ ടൂളി സഹായിച്ചിട്ടുണ്ടെന്നും യുവതി എഴുതിയ കുറിപ്പില്‍ പറയുന്നു. ഹൈദരബാദിലെ ദരിദ്ര സമൂഹങ്ങള്‍ക്ക് സ്വകാര്യ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെട്ടത്.
നൈജീരിയയില്‍ ജനിച്ച സിന്‍ഡിയ അറിയപ്പെടുന്ന ടിവി അവതാരകയും സംരഭയുമാണ്. ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് ഇവര്‍ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു.
അതേസമയം, പ്രൊഫസര്‍ ടൂളി ആരോപണങ്ങള്‍ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയായ യുവതി 18 വയസ്സുള്ളപ്പോഴാണ് ടൂളിയെ ആദ്യമായി കണ്ടുമുട്ടിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധം പ്രണയമായി മാറിയെന്നും ഡയറികള്‍ വിവരിക്കുന്നു. ഈ സമയത്ത് ടൂളിക്ക് അന്‍പത് വയസ്സായിരുന്നു. അവരുടെ ബന്ധം ആരംഭിക്കുമ്പോള്‍ യുവതിയ്ക്ക് 21 വയസ്സായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചുവെങ്കിലും പിന്നീട് തനിക്ക് 25 വയസ്സായിരുന്നുവെന്ന് യുവതി പറഞ്ഞു. 2022ലാണ് ടൂളി സിന്‍ഡിയയെ വിവാഹം കഴിയ്ക്കുന്നത്. 2024ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു.