ഡരാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത നാശം വിതച്ചു. രണ്ടുപേര്‍ ഇതിനോടകം മരണമടഞ്ഞു. കാറില്‍ സഞ്ചരിക്കവെ മരം മറിഞ്ഞ് വീണാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് എര്‍ഡിംഗ്ടണിലെ സില്‍വര്‍ ബിര്‍ച്ച് റോഡില്‍ മരം കാറിന് മുകളിലേക്ക് വീണതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. രാവിലെ ലങ്കാഷയറിലാണ് വാനിന് മുകളില്‍ മരണം വീണ് 40-കളില്‍ പ്രായമുള്ള ഒരാള്‍ മരിച്ചത്. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇതിനിടെ 175,000-ലേറെ വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ജീവന്‍ അപകടത്തിലാക്കുന്ന അലേര്‍ട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ മേല്‍ക്കൂരകള്‍ പറിഞ്ഞ് പോകുകയും, മരങ്ങള്‍ മറിയുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നത്. ശക്തമായ കാറ്റിനുള്ള റേഡ് അലേര്‍ട്ടാണ് മെറ്റ് ഓഫീസ് നല്‍കിയിട്ടുള്ളത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, വെയില്‍സിലെയും, ഇംഗ്ലണ്ടിലെയും വെസ്റ്റ് തീരങ്ങളിലും ഉള്ളവര്‍ വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ശക്തമായ കാറ്റിനെ അതിജീവിച്ചാണ് പൈലറ്റുമാര്‍ വിമാനം ഇറക്കുകയും, പറത്തുകയും ചെയ്തത്. കാര്‍ഡിഫ് വിമാനത്താവളത്തിന്റെ റണ്‍വെ താല്‍ക്കാലികമായി അടച്ചു.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ 1,77,000 വീടുകളില്‍ വൈദ്യുതി വിതരണം നഷ്ടപ്പെട്ടതായി എനര്‍ജി നെറ്റ്വര്‍ക്ക് അസ്സോസിയേഷന്‍ അറിയിച്ചു. വൈദ്യുതി വിതരണം നിലച്ച മറ്റ് 7,68,000 ഉപഭോക്താക്കള്‍ക്ക് അത് പുനഃസ്ഥാപിച്ചിട്ടുണ്ട്. 1000 ല്‍ അധികം എഞ്ചിനീയര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അസ്സോസിയേഷന്‍ അറിയിച്ചു. കിഴക്കന്‍ തീരപ്രദേശത്തും ഡാര വന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. പ്രിന്‍സ് ഓഫ് വെയ്ല്‍സ് ബ്രിഡ്ജ്, എം 4, സെവേണ്‍ ബ്രിഡ്ജ്, എം 48, എന്നിവ ശക്തമായ കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടു.
ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും നിരവധി കായിക മത്സരങ്ങള്‍ റാദ്ദാക്കേണ്ടതായി വന്നു. സുരക്ഷാ കാരണങ്ങളാല്‍ റദ്ദ് ചെയ്ത, ലിവര്‍പൂളും എവര്‍ടണും തമ്മിലുള്ള പ്രീമിയര്‍ ലീഗ് മാച്ചും ഇതില്‍ ഉള്‍പ്പെടുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും കാറ്റിനെതിരെ ആംബര്‍ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.