യു.കെ.വാര്‍ത്തകള്‍

കേംബ്രിഡ്ജ് യൂണിയന്‍ പ്രസിഡന്റായി ഇന്ത്യക്കാരി; ചരിത്രം കുറിച്ച് അനൗഷ്‌ക കാലെ

ലണ്ടന്‍: കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ. 1815-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ രൂപീകൃതമായ ഈ ഡിബൈറ്റിങ് സൊസൈറ്റി, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും ആദരണീയവുമായ സംവാദ സമൂഹമാണ്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തിരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ ഈസ്റ്റര്‍ 2025 ടേമിലേക്ക് 20-കാരിയായ അനൗഷ്‌ക കാലേ തിരഞ്ഞെടുക്കപ്പെട്ടത്.


തത്വചിന്തകനും ഇക്കണോമിസ്റ്റുമായ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്ന്‍സ്, നോവലിസ്റ്റ് റോബര്‍ട്ട് ഹാരിസ്, ലോര്‍ഡ് കാരന്‍ ബിലിമോറിയ തുടങ്ങിയ പ്രമുഖര്‍ ഇരുന്നിട്ടുട്ടുള്ള സ്ഥാനത്തേക്കാണ് അനൗഷ്‌ക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായ സംവാദ-സ്വാതന്ത്ര്യ സമൂഹമാണ് കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നേതൃമാറ്റം, സൊസൈറ്റിയുടെ പുതിയ കാലത്തേക്കുള്ള ചുവടുവെപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യു.എസ്. മുന്‍പ്രസിഡന്റുമാരായ തിയോഡോര്‍ റൂസ്‌വെല്‍റ്റ്, റൊണാള്‍ഡ് റീഗന്‍, യു.കെ. പ്രൈംമിനിസ്റ്റര്‍മാരായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് തച്ചര്‍, ജോണ്‍ മേജര്‍, ശാസ്ത്രജ്ഞരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായ സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ്, ദലൈലാമ തുടങ്ങി ദേശീയ, അന്തര്‍ദേശീയ, സാംസ്‌കാരിക, സാമൂഹിക, ശാസ്ത്ര രംഗത്തെ പ്രമുഖരെ കൊണ്ടുവന്ന് ദീര്‍ഘവും വിപുലവുമായ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം നല്‍കിയിട്ടുണ്ട് കേംബ്രിഡ്ജ് യൂണിയന്‍.

നിലവില്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് സൊസൈറ്റി കടന്നുപോകുന്നത്. അനൗഷ്‌കയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട്, സൊസൈറ്റി പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിഡ്‌നി സസ്സെക്‌സ് കോളേജിലെ ഇംഗ്ലീഷ് ഭാഷാ പഠിതാവാണ് അനൗഷ്‌ക. യൂണിയന്റെ നേതൃനിരയിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ മാറ്റങ്ങള്‍ക്കായി ശ്രമിക്കുമെന്നും അനൗഷ്‌ക പറഞ്ഞു. ഇന്ത്യ സൊസൈറ്റി അടക്കമുള്ള ആഗോള സൊസൈറ്റികളുടെ പങ്കാളിത്തവും ഭാവിയില്‍ തങ്ങളുടെ ചര്‍ച്ചാവേദിയിലേക്ക് കൊണ്ടുവരുമെന്നും അനൗഷ്‌ക പറയുന്നു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions