യു.കെ.വാര്‍ത്തകള്‍

യുകെയില്‍ നഴ്സായിരുന്ന സാബുവിന്റെ സംസ്‌കാരം 17ന് റെഡിങ്ങില്‍

ലണ്ടന്‍: യുകെയില്‍ മരിച്ച കോട്ടയം കുറുവിലങ്ങാട് സ്വദേശി സാബു മാത്യുവിന്റെ (55) സംസ്‌കാരം 17ന്. സാബു ഏറെക്കാലും ജീവിച്ച റെഡിങ്ങില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. 17ന് രാവിലെ 10ന് റെഡിങ്ങിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍. പൊതുദര്‍ശനത്തിനു ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയിലാണ് സംസ്‌കാരം.

റെഡിങ്ങിലെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന സാബു ഹൃദയാഘാതത്തെത്തുടര്‍ന്ന് നവംബര്‍ 24നാണ് അന്തരിച്ചത്. ഇതേ ആശുപത്രിയില്‍ നഴ്‌സായിരുന്ന ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ സാബുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അടിയന്തര മെഡിക്കല്‍ സഹായം തേടിയെങ്കിലും രക്ഷിക്കാനായില്ല.

കുറുവിലങ്ങാട് കളത്തൂര്‍ പുളിയംതൊട്ടിയില്‍ പരേതരായ പി.എം. മാത്യുവിന്റെയും റോസമ്മ മാത്യുവിന്റെയും ഇളയ മകനാണ് സാബു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ജൂണ, സിക്‌സ്ത് ഫോം വിദ്യാര്‍ഥിയായ ജ്യൂവല്‍ എന്നിവരാണ് മക്കള്‍.

  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  • ഇംഗ്ലണ്ടില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അക്രമം നേരിട്ടതായി സര്‍വേ
  • യുകെയില്‍ പെട്രോള്‍ വില 18 മാസത്തെ ഉയര്‍ച്ചയില്‍; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് ഒഴുകുക 1 ബില്ല്യണ്‍ പൗണ്ട്
  • ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണി; യുദ്ധം നീണ്ടാല്‍ പ്രതിസന്ധികളേറെ
  • രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
  • ബ്രിട്ടനില്‍ ശക്തമായ കാറ്റിന് സാധ്യത; ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും
  • യുകെയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ആപ്പുകളില്‍ സാങ്കേതിക തകരാര്‍; മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
  • അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions