ചരമം

അബിന്‍ മാത്തായിയ്ക്ക് യാത്രാ മൊഴിയേകാന്‍ മലയാളി സമൂഹം; സംസ്‌കാരം വ്യാഴാഴ്ച ബ്ലാക്‌ബേണില്‍

ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണില്‍ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവാവ് അബിന്‍ മത്തായിയുടെ (41) സംസ്‌കാരം വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ബ്ലാക്ക്‌ബേണിലുള്ള സെന്റ് തോമസ് ദി അപ്പസ്‌തോല്‍ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനം, തുടര്‍ന്ന് 11 ന് സംസ്‌കാര ശുശ്രൂഷയും ആരംഭിക്കും.

സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ബ്ലാക്‌ബേണിലെ പ്ലീസിങ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

കോട്ടയം കടത്തുരുത്തി സ്വദേശിയാണ് അബിന്‍ മത്തായി. നഴ്‌സിങ് ഹോമില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ ലോഫ്റ്റില്‍ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് അബിനും ഭാര്യ ഡയാനയും യുകെയിലെത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍.

വെള്ളാശേരി വെട്ടുവഴിയില്‍ മത്തായിയുടെ മകനാണ്.
മക്കള്‍- റയാന്‍, റിയ.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions