സിനിമ

പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍

ആന്ധ്രാപ്രദേശിലെ തിയറ്ററില്‍ പുഷ്പ 2 കാണാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. തിയറ്റര്‍ വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം പൊലീസ് കേസെടുത്തു.

അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി മറ്റ് നടപടികളിലേക്ക് കടന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയറ്ററില്‍ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാള്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ചതെന്നും അന്വേഷണത്തില്‍ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു.
നേരത്തെ സിനിമയുടെ പ്രീമിയര്‍ ഷോയുടെ തിരക്കില്‍പെട്ട് രേവതി എന്ന സ്ത്രീ മരിച്ചിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions