സ്വവര്‍ഗരതിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ട ബ്രിട്ടീഷ് സൈനീകര്‍ക്ക് ഇനി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. 70000 പൗണ്ടു വരെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 1967 നും 2000നുമിടയില്‍ സായുധ സേനയിലെ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയിരുന്നു.
ജോലി നഷ്ടമായവര്‍ക്ക് 75 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. ജോലി പോവുക മാത്രമല്ല മെഡലുകളും പെന്‍ഷന്‍ അവകാശവും സൈനികര്‍ക്ക് നഷ്ടമായിരുന്നു.
25 വര്‍ഷങ്ങള്‍ നീണ്ട ശേഷമാണ് നീതി. ലേബര്‍ മന്ത്രിസഭ നഷ്ടപരിഹാര പദ്ധതിക്കായി 75 ലക്ഷം പൗണ്ട് അനുവദിച്ചിരിക്കുകയാണ്.
2000 വരെ സ്വവര്‍ഗ്ഗാനുരികള്‍ക്ക് സൈന്യത്തില്‍ സേവനം നടത്തുന്നതില്‍ നിരോധനമേര്‍പ്പെര്‍ടുത്തിയിരുന്നത്. ഓരോ വര്‍ഷവും 200 മുതല്‍ 250 സൈനികര്‍ക്ക് ജോലി നഷ്ടമായി. നഷ്ടപരിഹാര പദ്ധതി ഉടന്‍ നടപ്പാക്കും. പിരിച്ചുവിട്ട വിമുക്ത ഭടന്മാര്‍ക്ക് 50000 പൗണ്ട് സാധാരണ നിലയില്‍ ലഭിക്കും. കൂടാതെ 20000 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും.