സിനിമ

പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; ഇരുവരും വീണ്ടും ചര്‍ച്ചകളില്‍

വിജയ്‌യും തൃഷയും ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ തമിഴകത്ത് വിവാദം ഉയര്‍ത്തിയിരുന്നു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ തൃഷ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമെല്ലാം ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഇടയ്ക്ക് ഒന്ന് ശാന്തമായെങ്കിലും വീണ്ടും ഇത് ഉയര്‍ന്നു വന്നിരിക്കുകയാണ്. ഗോവയില്‍ നടന്ന കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചാണ് വിജയ്‌യും തൃഷയും എത്തിയത്.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫ്‌ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറില്‍ പുറപ്പെടുന്നതുമായ ചിത്രങ്ങളും എക്‌സിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം.

കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതില്‍ ഒന്നാം നമ്പര്‍ യാത്രികന്‍ സി. ജോസഫ് വിജയ്യും, രണ്ടാമത്തെ യാത്രിക തൃഷ കൃഷ്ണനുമാണ്.

ഇവരെ കൂടാതെ മറ്റ് നാല് പേര്‍ കൂടി ഈ യാത്രികരുടെ പട്ടികയിലുണ്ട്. ഇതോടെ വിജയ്ക്കും തൃഷക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അതേസമയം, വിജയ്യുടെ ജന്മദിനത്തില്‍ ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫി ചിത്രം പങ്കുവച്ച് ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍’ എന്ന ക്യാപ്ഷനോടെ തൃഷ കുറിച്ചത് ചര്‍ച്ചയായിരുന്നു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions