യു.കെ.വാര്‍ത്തകള്‍

ഉയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെ ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പ്രതിഷേധം

കുതിച്ചുയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെ തലസ്ഥാനത്ത് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പ്രതിഷേധം. നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് സമൂഹത്തെ തകര്‍ക്കുന്നതായി എല്‍ആര്‍യു ചൂണ്ടിക്കാട്ടുന്നു.

വാടകയ്ക്ക് വീടെടുത്ത് താമസിക്കാമെന്ന് കരുതിയാല്‍ കുതിച്ചുയരുന്ന വാടക നിരക്കുകളില്‍ മത്സരിച്ച് ഒരു വീട് തരപ്പെടുത്തുന്നത് യുദ്ധമായി മാറിയിരിക്കുന്നു. സ്വന്തമായി വീട് വാങ്ങാമെന്ന് കരുതിയാല്‍ മോര്‍ട്ട്‌ഗേജ് വിപണി മറ്റൊരു യുദ്ധക്കളമായി തുടരുന്നു. ഇതിനിടയില്‍ വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്ന് വാടകയ്ക്ക് കഴിയുന്നുവരെ ശ്വാസംമുട്ടിക്കുകയാണ്.

ഈ നിരക്ക് വര്‍ദ്ധനവുകളുടെ പശ്ചാത്തലത്തില്‍ അസഹനീയത വെളിപ്പെടുത്തിയാണ് ലണ്ടനില്‍ ഇതിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഉയരുന്ന വാടക നിരക്കുകള്‍ സമൂഹങ്ങളെ നശിപ്പിക്കുകയാണെന്ന് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പറഞ്ഞു.

ഉയര്‍ന്ന വാടകയും, ഡിമാന്‍ഡ് നിയന്ത്രണവും സാധാരണക്കാരുടെ ജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാക്കി യൂറോപ്പില്‍ ഉടനീളം വാടകയ്ക്ക് കഴിയുന്നവര്‍ പ്രതിഷേധങ്ങള്‍ നയിക്കുകയാണെന്ന് ഗ്രൂപ്പ് പറഞ്ഞു. സെന്‍ഡ്രല്‍ ലണ്ടനില്‍ അഞ്ഞൂറിലേറെ ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.

ഉയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെയാണ് പ്രതിഷേധമെന്ന് എല്‍ആര്‍യു പറയുന്നു. മഹാമാരിക്ക് മുന്‍പ് 1225 പൗണ്ട് വരെ മാത്രമായിരുന്ന നിരക്ക് ഇതിന് ശേഷം 40% വരെ ഉയര്‍ന്നിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ചെയ്യുന്ന ജോലിയില്‍ നിന്ന് കിട്ടുന്ന പണം മുഴുവന്‍ താമസിക്കാനുള്ള ചെലവിനായി നല്‍കേണ്ട ഗതികേടാണ് പലരും അനുഭവിക്കുന്നത്.

നിലവില്‍, ശരാശരി വാര്‍ഷിക വാടക ചെലവ് 15,240 പൗണ്ട് ആണ്, മൂന്ന് വര്‍ഷം മുമ്പ് ഇത് 12,000 പൗണ്ട് ആയിരുന്നു. 2021-ല്‍ കോവിഡ്-19 ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് വാടകയില്‍ വര്‍ധനവ് ആരംഭിച്ചത്. വാടക വസ്‌തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും ആയിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നിലവില്‍ യുകെയിലെ വാടക ചിലവ് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് ഇപ്പോള്‍ നീങ്ങുന്നത്. പുതുതായി അനുവദിച്ച പ്രോപ്പര്‍ട്ടികളുടെ വാടക 3.9% വര്‍ധിച്ചു. ഇത് 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. ഈ മാന്ദ്യം ലണ്ടന്‍ പോലുള്ള ഉയര്‍ന്ന ചിലവ് ഉള്ള പ്രദേശങ്ങളില്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷം വാടകയില്‍ പ്രതിവര്‍ഷം 1.3% വര്‍ധനയുണ്ടായി. ഒരു വര്‍ഷം മുമ്പ് ഇത് 8.7% ആയിരുന്നു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions