യു.കെ.വാര്‍ത്തകള്‍

സാമ്പത്തിക സമ്മര്‍ദങ്ങള്‍: 32,000-ലേറെ വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠനം ഉപേക്ഷിക്കും!

പലവിധ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ 32,000-ലേറെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ പഠനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്ക് പുറമെ എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ അമരുന്നതും, വരുമാന സാധ്യതകള്‍ മോശമാകുന്നതും ചേര്‍ന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഈ വിധം വഴിമാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കുന്നു.

കരിയര്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇല്ലാത്ത പക്ഷം എന്‍എച്ച്എസിനെ പരിഷ്‌കരിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് തങ്ങളുടെ പഠനം വ്യക്തമാക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. 2016-ല്‍ നഴ്‌സിംഗ് ബഴ്‌സാറി അടച്ചത് മുതല്‍ ഇംഗ്ലണ്ടില്‍ സ്റ്റുഡന്റ് നഴ്‌സുമാര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നുണ്ട്. എന്നാല്‍ 2029 ആകുന്നതോടെ ഈ എണ്ണം പതിനായിരങ്ങള്‍ കടക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ പത്തില്‍ ഏഴ് പേരാണ് സാമ്പത്തിക സമ്മര്‍ദങ്ങള്‍ മൂലം പഠനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നതെന്ന് ആര്‍സിഎന്‍ വെളിപ്പെടുത്തിയിരുന്നു. കടഭാരം നേരിടുകയും, ജീവിതച്ചെലവ് സമ്മര്‍ദം കൈകാര്യം ചെയ്യുകയുമാണ് ഏറ്റവും നല്ല പോംവഴികളെന്ന് ആര്‍സിഎന്‍ പറയുന്നു. കൂടാതെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് കരിയര്‍ ആകര്‍ഷകമാക്കുകയും വേണം, യൂണിയന്‍ ആവശ്യപ്പെടുന്നു.

നിലവില്‍ ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസില്‍ 31,774 നഴ്‌സിംഗ് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നാണ് കണക്ക്. നിലവിലെ വിദ്യാര്‍ത്ഥികളാണ് ഭാവിയിലെ നഴ്‌സുമാര്‍. എന്നാല്‍ അവരില്‍ പതിനായിരങ്ങളാണ് ഗ്രാജുവേറ്റ് കടം താങ്ങാന്‍ കഴിയാതെ പഠനം ഉപേക്ഷിക്കാന്‍ നില്‍ക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും, രോഗികള്‍ക്കും ദുരന്തമാകും, ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions