സിനിമ

വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നത് പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനെന്ന് പാര്‍വതി തിരുവോത്ത്

താന്‍ വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നത് പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനാണെന്ന് നടി പാര്‍വതി തിരുവോത്ത്. ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് പാര്‍വതി സംസാരിച്ചത്. വ്യത്യസ്ത ലുക്കുകള്‍ പരീക്ഷിക്കുന്നത് തന്നെ ഓരോ കഥാപാത്രങ്ങളില്‍ നിന്നും പുറത്തു കടക്കാനും സഹായിക്കുമെന്നും പാര്‍വതി പറയുന്നുണ്ട്.

'വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അത് എന്നെ സഹായിക്കും. മാത്രവുമല്ല പ്രശസ്തിയില്‍ നിന്ന് രക്ഷപ്പെടാനും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലുകള്‍ എന്നെ സഹായിക്കാറുണ്ട്'' എന്നാണ് പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍.

'ഒരു അഭിനേതാവായത് കൊണ്ട് പല കഥാപാത്രങ്ങളും തന്നെ വ്യക്തിപരമായി വളരാന്‍ സഹായിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും പാര്‍വതി പറഞ്ഞു. സ്ഥിരം വേഷങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായ റോളുകള്‍ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അത്തരം വേഷങ്ങള്‍ കിട്ടുന്നത് അപൂര്‍വമാണ്' എന്നും പാര്‍വതി പറഞ്ഞു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions