യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്‌കൂള്‍ കുട്ടികള്‍ സ്റ്റഡി അറ്റ് ഹോമില്‍!

ലോക നിവാരത്തിലുള്ള വിദ്യാഭ്യാസം ആയിരുന്നു പണമുതലെ യുകെയുടെ മുഖമുദ്ര. അതിപ്രശസ്ത സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പേരു കേട്ട യു കെയില്‍ അടിസ്ഥാന സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ കുറിച്ച് സമീപകാലത്ത്‌ ആശങ്കകള്‍ കൂടി വരുകയാണ്. എല്ലാ രംഗത്തും പുരോഗതി കൈവരിക്കുമ്പോഴും കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പല പ്രദേശങ്ങളിലും രാജ്യത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

അധ്യാപക ക്ഷാമം മുതല്‍ പ്രാദേശിക സ്കൂളുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, ഭൂമിശാസ്ത്ര പരമായും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളും അടിസ്ഥാനമാക്കിയുള്ള അസമത്വം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വാധീനം ചെലുത്തുന്നതായി ആണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരിയായ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അഭാവം വ്യക്തികളിലും സമൂഹത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി ഒട്ടേറെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ എണ്ണം ഈ വര്‍ഷം 20% വര്‍ദ്ധിച്ചു. 300,000 കുട്ടികള്‍ വരെ വിദ്യാഭ്യാസത്തില്‍ നിന്ന് പൂര്‍ണ്ണമായി നഷ്ടപ്പെട്ടേക്കാമെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പ്രാദേശിക അസമത്വങ്ങളില്ലാതെ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനുമുള്ള സുപ്രധാന നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ എത്താത്ത കുട്ടികളെ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കുട്ടികള്‍ എവിടെയാണെന്നുള്ള അറിവ് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യമായ പിന്തുണ നല്‍കാനും കൗണ്‍സിലുകളെ പ്രാപ്തരാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നാണ് ബില്ലിനെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍ പറഞ്ഞത്.

ഇന്ന് അവതരിപ്പിക്കുന്ന ബില്ലില്‍ വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ രജിസ്റ്റര്‍ 2025 - ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലില്‍ മുതിര്‍ന്നവരുടെ ദേശീയ ഇന്‍ഷുറന്‍സ് നമ്പറിന് സമാനമായി കുട്ടികള്‍ക്ക് അവരെ തിരിച്ചറിയുന്നതിനുള്ള ഒരു നമ്പള്‍ ഉണ്ടായിരിക്കും. തങ്ങളുടെ പ്രദേശത്തെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമയോചിതമായി ഇടപെടല്‍ നടത്തുന്നതിന് അധ്യാപകര്‍ക്കും സ്കൂള്‍ അധികാരികള്‍ക്കും അവകാശം ഉണ്ടാകും.

കുട്ടികളും അവരുടെ ജീവിത സാഹചര്യവും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥ ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ 10 വയസ്സുകാരിയായ സാറാ സരീഫിനെ വീട്ടിലിരുന്ന് പഠിപ്പിക്കുന്നതിനായി പിതാവും രണ്ടാനമ്മയും എടുത്ത തീരുമാനവും തുടര്‍ന്ന് അവളെ മരണത്തിലേയ്ക്ക് തള്ളിവിട്ടതു പോലുള്ള സംഭവങ്ങളും ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള കടുത്ത നടപടികള്‍ ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions