ഇക്കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ നടി കീര്‍ത്തി സുരേഷ് അഭിനയം നിര്‍ത്തുന്നു എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന കീര്‍ത്തി സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സൂപ്പര്‍ നായിക കീര്‍ത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, കീര്‍ത്തിയുടെ ഭര്‍ത്താവ് എഞ്ചിനീയറായ ആന്റണി മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു.