രണ്ടാഴ്ച മുമ്പ് എഡിന്‍ബറോ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നും കാണാതായ മലയാളി യുവതി സാന്ദ്രാ സജുവിനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. സാന്ദ്ര എവിടേക്കാണ് പോയത് എന്നതു സംബന്ധിച്ച് സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ് എഡിന്‍ബറോ പൊലീസ്. ആ അന്വേഷണത്തിനിടെ കാണാതാകുന്ന അന്ന് രാത്രി 9.10 നും 9.45നും ഇടയില്‍ ആല്‍മണ്ട്‌വെയിലിലെ അസ്ഡയ്ക്ക് മുന്നിലെത്തിയ 22കാരിയുടെ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
നേരത്തെ ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30ന് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ട വിവരങ്ങളാണ് ലഭ്യമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പുതിയ ചിത്രങ്ങള്‍ ലഭ്യമായത്. ഹെരിയോട്ട്- വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ പൊലീസ്. അഞ്ചടി ആറ് ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി എന്നിവയാണ് ശാരീരിക അടയാളങ്ങള്‍. സാന്ദ്ര കാണാതാകുമ്പോള്‍ രോമക്കുപ്പായമുള്ള കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്.
സാന്ദ്രയെ കാണാതായതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടുത്ത ആശങ്കയിലാണ്. സാന്ദ്രയെ കണ്ടെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവരോ കേസ് നമ്പര്‍ 3390 ഉദ്ധരിച്ച് 101 ല്‍ സ്‌കോട്ട്ലന്‍ഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോര്‍സ്റ്റോര്‍ഫിന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജോര്‍ജ് നിസ്ബെറ്റ് പറഞ്ഞു.
കുടുംബത്തെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ചുവടെ:
India WhatsApp Numbers: +91 9447596503, +91 9846798430, +91 9447664196, +97 1506597181
Scotland Local contact: +44 7776 612880