സിനിമ

'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്



‘ആടുജീവിതം’ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍ നിന്ന് പുറത്ത്. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ ഇല്ല.

ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനില്‍ സ്‌കോര്‍ വിഭാഗത്തില്‍ ഫെഡി അല്‍വാറസ് സംവിധാനം ചെയ്ത എലിയന്‍ റോമുലസ് ഉള്‍പ്പെടെ 20 സിനിമകള്‍ ഇടംപിടിച്ചു. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടംപിടിച്ചത്.

86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13ന് ആണ് അവസാനിച്ചത്.

അതേസമയം, ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions