സിനിമ

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പൃഥ്വിരാജും സുപ്രിയയും

ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത ഇപ്പോള്‍ പഠിക്കുന്നത് ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി സ്‌കൂളിലാണ്. ഷാരൂഖ് ഖാന്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, സെയ്ഫ് അലിഖാന്‍, കരീന കപൂര്‍ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്.

കരീന കപൂറും ഐശ്വര്യ റായും ഒക്കെ തങ്ങളുടെ മക്കളുടെ പെര്‍ഫോമന്‍സ് വീഡിയോ ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പങ്കുവച്ച വീഡിയോയില്‍ പൃഥ്വിയെയും സുപ്രിയയെയും കാണാനാകും. പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു.

ബോളിവുഡിലെ എ ലിസ്റ്റില്‍ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയില്‍ ഒന്നുമായ പാലി ഹില്ലിലാണ് ഇവരുടെ താമസം. പാലി ഹില്‍സില്‍ പൃഥ്വിരാജിന് രണ്ട് വീടുകളുണ്ട്. 30 കോടി രൂപയുടെ ഫ്ളാറ്റും 17 കോടി രൂപ വില വരുന്ന മറ്റൊരു വസതിയും. അതേസമയം, എമ്പുരാന്‍ ആണ് പൃഥ്വിരാജിന്റെതായി തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്.

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2025 മാര്‍ച്ച് 27ന് ആണ് അഞ്ച് ഭാഷകളിലായി സിനിമ ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ എത്തും. ലൂസിഫറില്‍ ഉണ്ടായിരുന്നു മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും.


  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions