യു.കെ.വാര്‍ത്തകള്‍

അധ്യാപകരുടെ വര്‍ക്ക് ഫ്രം ഹോമിന് പിന്തുണയുമായി എഡ്യുക്കേഷന്‍ സെക്രട്ടറി

അധ്യാപകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനുള്ള നടപടികളെ പിന്തുണച്ച് എഡ്യുക്കേഷന്‍ സെക്രട്ടറി. ജോലി പുതുതലമുറയില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമാക്കാനുള്ള വഴികള്‍ ആലോചിക്കുന്നതിനിടെയാണ് ഇതും ഉൾപ്പെടുന്നത്. നേരത്തെ തന്നെ ഇടയ്ക്ക് വിശ്രമവേളകള്‍ അനുവദിക്കാനും, ജോലി ചെയ്യുന്ന ആഴ്ചയുടെ നീളം കുറയ്ക്കാനും നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു.

മാര്‍ക്കിംഗ്, ലെസണ്‍ പ്ലാനിംഗ്, വിദ്യാര്‍ത്ഥികളുടെ അസസ്‌മെന്റ് എന്നിവ ചെയ്യുമ്പോള്‍ സ്‌റ്റേറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമല്ലാതാക്കണമെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ പറയുന്നത്. ഫ്‌ളെക്‌സിബിള്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് സ്റ്റേറ്റ് സ്‌കൂള്‍ സെക്ടറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നതായി 47% പേര്‍ അഭിപ്രായപ്പെട്ട സര്‍വ്വെ നേരത്തെ പുറത്തുവന്നിരുന്നു.

വര്‍ക്ക് ഫ്രം ഹോമിന് സാധിക്കാത്ത അവസ്ഥ അധ്യാപക ജോലിയുടെ ആകര്‍ഷണം കുറയ്ക്കുന്നതായി മുന്‍ ഗവണ്‍മെന്റിന്റെ സമയത്ത് തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. 6500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നാണ് ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം. ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്ന നടപടികള്‍ കൂടി ഇതിനായി നടപ്പാക്കാനാണ് എഡ്യൂക്കേഷന്‍ സെക്രട്ടറിയുടെ ഉദ്ദേശം.

പദ്ധതികള്‍ പ്രകാരം ജീവനക്കാര്‍ക്ക് മാര്‍ക്കിംഗ്, പാഠം തയ്യാറാക്കല്‍ എന്നിവയ്ക്കായി വീട്ടിലിരിക്കാന്‍ ഹെഡ്ടീച്ചേഴ്‌സിന് അനുവാദം നല്‍കാം. അധ്യാപകര്‍ കൂട്ടമായി ജോലി ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും, ജെന്‍ Z റിക്രൂട്ടുകളെ ആകര്‍ഷിക്കാനുമാണ് ഈ നീക്കം.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions