യു.കെ.വാര്‍ത്തകള്‍

എസെക്സില്‍ 5 വയസുകാരന്റെ മരണം; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി

എസെക്സില്‍ അഞ്ചുവയസ്സുകാരനായ ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 35 കാരിയായ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഡിസംബര്‍ 15 ഞായറാഴ്ച സൗത്ത് ഒക്കന്‍ഡണിലെ വിന്‍ഡ്‌സ്റ്റാര്‍ ഡ്രൈവില്‍ നടന്ന ഒരു സംഭവത്തെ തുടര്‍ന്ന് ആണ് അഞ്ചു വയസുകാരനായ ലിങ്കണ്‍ ബട്ടണ്‍ മരിച്ചതെന്ന് എസെക്‌സ് പോലീസ് അറിയിച്ചു.

കുട്ടിക്കും ഒരു സ്ത്രീക്കും ഗുരുതര പരിക്ക് പറ്റിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസും പാരാമെഡിക്കലുകളും സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. എന്നാല്‍, കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന് സാധിച്ചില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവരെ ചോദ്യം ചെയ്തെന്ന് പോലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് സൗത്ത് ഒക്കന്‍ഡണിലെ വിന്‍ഡ്‌സ്റ്റാര്‍ ഡ്രൈവിലെ ക്ലെയര്‍ ബട്ടണ്‍ നെതിരെ കൊലപാതക കുറ്റം ചുമത്തിയതായി എസെക്‌സ് പോലീസ് അറിയിച്ചു. വളരെ സങ്കീര്‍ണമായ ഒരു കേസ് ആണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ അലന്‍ ബ്ലെക്‌സ്‌ലി പറഞ്ഞു.

മരിച്ച കുട്ടിയും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കുട്ടിയെ കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യാശ്രമം നടത്തിയതാകാമെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ബോണ്‍ കോ-ഓപ്പറേറ്റീവ് അക്കാദമി ട്രസ്റ്റിന്റെ ഭാഗമായ സൗത്ത് ഒക്കന്‍ഡണിലെ ബോണിഗേറ്റ് പ്രൈമറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ലിങ്കണ്‍.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions