യു.കെ.വാര്‍ത്തകള്‍

ലേബര്‍ അധികാരത്തിലെത്തിയ ശേഷം യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 'സംപൂജ്യ'മെന്ന് ഒഎന്‍എസ്

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വളര്‍ച്ചാ ശതമാനം പൂജ്യത്തിലായിരുന്നുവെന്ന് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം എട്ട് മാസത്തിനിടെ ഏറ്റവും വേഗത്തില്‍ കുതിക്കുന്നുവെന്ന കണക്കുകള്‍ക്ക് ഒപ്പമാണ് നിരാശാജനകമായ പ്രകടനം.

സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിച്ച് ചാന്‍സലര്‍ നടപ്പാക്കിയ നികുതി പരിഷ്‌കാരങ്ങള്‍ തിരിച്ചടിച്ചതോടെയാണ് ഇനിയൊരു നികുതി വേട്ട ഉണ്ടാകില്ലെന്നായിരുന്നു ഇതുവരെയുള്ള ചാന്‍സലറുടെ വാദങ്ങള്‍.

എന്നാല്‍ സമ്പദ് ഘടന പ്രതീക്ഷിച്ച തോതില്‍ ഉയരാതെ വന്നതോടെ റേച്ചല്‍ റീവ്‌സ് മുന്‍ വാഗ്ദാനങ്ങളെല്ലാം മറക്കുമെന്നാണ് ആശങ്ക. ഉറപ്പുകള്‍ മറന്ന് വീണ്ടുമൊരു നികുതി വേട്ട നടത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് മുന്‍നിര ഇക്കണോമിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മൂന്ന് മാസങ്ങളില്‍ യുകെയുടെ വളര്‍ച്ച പൂജ്യത്തിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍പ് ഇത് 0.1 ശതമാനമെങ്കിലും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതോടെ ലേബര്‍ ഗവണ്‍മെന്റിന് എതിരായ വിമര്‍ശനവും ശക്തമാകുകയാണ്.

യുകെ സമ്പദ് വ്യവസ്ഥയെന്ന താറാവിനെ ലേബര്‍ കൊന്ന്, തൂവല്‍ പറിച്ച് കറിവെച്ചതായാണ് ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്തിന്റെ വിമര്‍ശനം. സ്ഥിതി വഷളായെന്ന് തിരിച്ചറിഞ്ഞാല്‍ ചാന്‍സലര്‍ കൂടുതല്‍ പണത്തിനായി അടുത്ത ഓട്ടം സ്‌റ്റേറ്റ്‌മെന്റിലും വേട്ടയ്ക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകള്‍.

തുടക്കത്തില്‍ എല്ലാ പ്രധാന മേഖലകളും നെഗറ്റീവ് കാഴ്ചപ്പാടിലാണെന്ന് എംപ്ലോയേഴ്‌സ് സംഘടന വ്യക്തമാക്കി. മാനുഫാക്ചറിംഗ്, സര്‍വ്വീസ്, റീട്ടെയില്‍ എന്നിവയെല്ലാം ഈ സ്ഥിതിയാണ് നേരിടുന്നത്. എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സിലെ 25 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വര്‍ദ്ധനവുകളാണ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions