'2024'ല്‍ 200ല്‍ അധികം സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഹിറ്റുകള്‍ മാത്രമല്ല, നിരവധി ഫ്‌ളോപ്പുകളും ഈ വര്‍ഷം മോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. ചിലത് തിയേറ്ററില്‍ ഫ്‌ലോപ്പ് ആയെങ്കിലും ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. പ്രേക്ഷകശ്രദ്ധ നേടിയ ഹിറ്റ് സിനിമകളിലേക്ക് നോക്കിയാല്‍ അതിലെല്ലാം കാണാന്‍ സാധിക്കുന്ന ഒരു മുഖമുണ്ട്. അത് ജഗദീഷിന്റേത് ആണ്.
2023 ക്രിസ്മസ് റിലീസായി എത്തിയ നേര് എന്ന സിനിമയിലൂടെയായിരുന്നു ജഗദീഷിന്റെ ഈ വര്‍ഷത്തിന്റെ തുടക്കം. ഏഴ് സിനിമകളാണ് ജഗദീഷിന്റേതായി 2024ല്‍ തിയേറ്ററില്‍ എത്തിയത്. ഏഴും ഹിറ്റാവുകയും ചെയ്തു. ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലറിലായിരുന്നു തുടക്കം. ഡോ. സേവി പുന്നൂസ് ആയാണ് നടന്‍ ചിത്രത്തില്‍ എത്തിയത്. ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്ന ചിത്രത്തില്‍ വേറിട്ട വില്ലന്‍ വേഷത്തിലെത്തി ജഗദീഷ് പ്രേക്ഷകരുടെ കയ്യടി നേടി.
പിന്നീട് പൃഥ്വിരാജിന്റേയും അനശ്വര രാജന്റെയും അച്ഛന്‍ സുദേവന്‍ ആയി ഗുരുവായൂര്‍ അമ്പലനടയിലും എത്തി. ബേസില്‍ ജോസഫും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയം നേടി. അച്ഛന്‍ വേഷത്തില്‍ നടന്‍ എത്തിയ മറ്റൊരു സിനിമ വാഴ ആണ്. എന്നാല്‍ ആ കഥാപാത്രം അച്ഛന്‍ വേഷത്തില്‍ നിന്നും മാറി നായകന്റെ മെന്റര്‍ എന്ന നിലയില്‍ ആയിരുന്നു.
ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണത്തില്‍ ടൊവിനോയും കൊല്ലന്‍ നാണു എന്ന കഥാപാത്രമായെത്തിയ ജഗദീഷുമുള്ള രംഗം തീയേറ്ററില്‍ കയ്യടി നേടിയിരുന്നു. എന്നാല്‍ കിഷ്‌കിന്ധാ കാണ്ഡത്തിലെ കഥാപാത്രം ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു. സുമദത്തന്‍ എന്ന ചെറിയ ഒരു വേഷത്തിലാണ് താരം വന്നതെങ്കിലും നിര്‍ണായകമായ ഒരു കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം
ഷറഫൂദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹലോ മമ്മിയിലും ജഗദീഷ് കയ്യടി നേടി. ചിത്രത്തിലും അച്ഛന്‍ വേഷം തന്നെയാണ് ചെയ്തത്. സാമുവേല്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഏറ്റവും അവസാനമായി ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയില്‍ ടോണി ഐസക്ക് എന്ന ക്രൂരനായ വില്ലനായാണ് നടന്‍ കയ്യടി നേടുന്നത്.
2025 ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്താനുള്ള തയാറെടുപ്പിലാണ് താരം.