ടൈപ്പ് 2 പ്രമേഹ സാധ്യതയുള്ള രോഗികള്‍ക്ക് ഇതു നേരത്തെ തിരിച്ചറിയാനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. 13 വര്‍ഷം മുമ്പേ പ്രമേഹ സാധ്യത കണ്ടെത്താന്‍ എഐ ടൂളിന് സാധിക്കും.
ലോകത്താകെ നിലവില്‍ 500 ദശലക്ഷത്തിലേറെ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം വരും മുമ്പ് ആളുകളെ കണ്ടെത്തി ജീവിത ശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ശ്രമം നടത്തും. നിലവില്‍ 2050 ഓടെ ഒരു ബില്യണ്‍ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരുമെന്നാണ് കണക്ക്.
ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുള്ള വ്യക്തികളെ അറിയാന്‍ പുതിയ എഐ ടൂള്‍ വികസിപ്പിക്കുകയാണ് എന്‍എച്ച്എസ്.
ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തി പ്രമേയം നിയന്ത്രിക്കാന്‍ രോഗം കണ്ടെത്തുന്നതിലൂടെ സാധിക്കും.
2025ല്‍ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലും ചെല്‍സിയിലും വെസ്റ്റ് മിന്‍സ്റ്റര്‍ ഹോസ്പിറ്റലിലും എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലും ടൂള്‍ ട്രയല്‍ തുടങ്ങും. ലോകത്ത് തന്നെ പ്രമേഹം നേരത്തെ നിര്‍ണയിക്കുന്ന ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണ് വരുന്നത്.