യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ കാര്‍ വാഷുകളിലും നെയില്‍ ബാറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇമിഗ്രേഷന്‍ റെയ്ഡ്; നൂറുകണക്കിന് പേര്‍ പിടിയില്‍

ലണ്ടന്‍: ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്‍ക്കാറിന്റെ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മുതല്‍ നവംബര്‍ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളാണ് നടത്തിയത്. അതിലൂടെ 770 പേരെ അറസ്റ്റു ചെയ്യുകയും 462 സ്ഥലങ്ങള്‍ക്ക് സിവില്‍ പെനാല്‍റ്റി നോട്ടീസും നല്‍കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് മേല്‍ ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് വരെയാണ് പിഴ അടയ്‌ക്കേണ്ടി വരിക.

കെന്‍സിംഗ്ടണിലെ ഒരു ഹോട്ടലില്‍ അടുത്തിടെ നടത്തിയ ഒരു റെയ്ഡില്‍ അനധികൃതമായി ജോലി ചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ ആറ് ഏജന്‍സി ജീവനക്കാരെയും അഞ്ച് അനധികൃത ജോലിക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരാളുടെ വിസ കാലാവധി കഴിഞ്ഞതായും തിരിച്ചറിഞ്ഞു. ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കുകയും അഭയാര്‍ത്ഥി സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യുക അതിര്‍ത്തി സുരക്ഷയ്ക്കും അഭയത്തിനും പ്രധാനമാണെന്ന് മന്ത്രി ഡാം ആഞ്ചല ഈഗിള്‍ എംപി പറഞ്ഞു. അതുകൊണ്ടാണ് രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനും ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്ന തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ നിയമവിരുദ്ധമായ ജോലികള്‍ തടയുന്നതും.

തിരഞ്ഞെടുപ്പ് മുതല്‍ തന്നെ അറസ്റ്റുകളും എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളും വര്‍ദ്ധിച്ചിരുന്നു. കാര്‍ വാഷ്, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ എന്നിവ ലക്ഷ്യമിട്ട് അനധികൃത തൊഴിലാളികളെ നിയമിക്കുകയും കുറഞ്ഞ വേതനത്തില്‍ നിയമവിരുദ്ധമായി ജോലി നല്‍കുകയും ചെയ്യുന്നതിലാണ് റെയ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രവര്‍ത്തനം തൊഴിലുടമകളെ നിലയ്ക്ക് നിര്‍ത്തുന്നതിലും മോശമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ നല്‍കുന്നതെന്ന് ഹോം ഓഫീസിലെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്, കംപ്ലയന്‍സ്, ക്രൈം ഡയറക്ടര്‍ എഡി മോണ്ട്ഗോമറി പറഞ്ഞു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions