യു.കെ.വാര്‍ത്തകള്‍

ക്രിസ്മസ് രാത്രിയില്‍ ബ്രിട്ടീഷ് രാജകുടുംബത്തിനായി കരോള്‍ ഗാനം പാടി മലയാളി പെണ്‍കുട്ടി

ലണ്ടന്‍: ക്രിസ്മസ് രാത്രിയില്‍ ബ്രിട്ടിഷ് രാജകുടുംബത്തിനായി കരോള്‍ ഗാനം പാടി മലയാളി പെണ്‍കുട്ടിയും. പ്രിന്‍സസ് കെയ്റ്റ് ആതിഥ്യം വഹിച്ച റോയല്‍ കരോള്‍ സന്ധ്യയിലാണ് കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി സെറ റോസ് സാവിയോ (4) പങ്കെടുത്തത്. ചര്‍ച് ഓഫ് ഇംഗ്ലണ്ടിന്റെ റോം എന്ന വിശേഷിപ്പിക്കുന്ന വെസ്റ്റ് മിനിസ്റ്റേഴ്‌സ് അബിയില്‍ 24ന് രാത്രിയായിരുന്നു കരോള്‍ പരിപാടി. പ്രിന്‍സസ് ഓഫ് വെയില്‍സ് ആയ കെയ്റ്റ് രാജകുമാരിയുടെ പ്രത്യേക ക്ഷണം ലഭിച്ചാണ് ചെസ്റ്ററിലെ 'സാങ്കോഫ സോങ്ക്‌സ്റ്റേഴ്‌സ്' എന്ന ഗായക സംഘം കരോള്‍ പരിപാടിയില്‍ എത്തിയത്. ഈ ഗായക സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് നാലുവയസ്സുകാരി സെറ. ബിലോങ് ചെസ്റ്റര്‍ കെയര്‍ വില്ലേജിലെ നാലു മുതല്‍ 100 വയസ്സുവരെ പ്രായമുള്ള 30 പേരാണ് 'സാങ്കോഫ സോങ്ക്‌സ്റ്റേഴ്‌സ്' എന്ന ഗായക സംഘത്തിലുള്ളത്.

ചെസ്റ്ററിലെ നഴ്‌സറി ഇന്‍ ബിലോങ്ങിലാണ് സെറ പഠിക്കുന്നത്. ചെസ്റ്ററിലെ ഓള്‍ സെയിന്റ്‌സ് പള്ളിയിലായിരുന്നു സംഘത്തിന്റെ ക്വയര്‍ പരിശീലനം. എല്ലാ വര്‍ഷവും വിവിധ പരിപാടികളില്‍ കരോള്‍ ഗാനവും പാടുന്ന സംഘത്തെ ഇത്തവണ റോയല്‍ ക്രിസ്മസ് കാരളിലേക്ക് പ്രിന്‍സസ് ക്ഷണിക്കുകയായിരുന്നു. രണ്ടുവര്‍ഷമായി ഗായക സംഘത്തിന്റെ ഭാഗമാണ് സെറ. പരസ്പര സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായാണ് 'സാങ്കോഫ സോങ്ക്‌സ്റ്റേഴ്‌സ്' കാരള്‍ ഗാന പരിപാടിയില്‍ പങ്കെടുത്തത്. വില്യം രാജകുമാരനും പ്രിന്‍സസ് കാതറിനും കുടുംബമായി പരിപാടി കാണാനെത്തിയിരുന്നു. കരോള്‍ പരിപാടിക്ക് ശേഷം എല്ലാവര്‍ക്കും പ്രത്യേക ക്രിസ്മസ് സമ്മാനവും നല്‍കിയാണ് രാജകുടുംബം ഗായക സംഘത്തെ യാത്രയാക്കിയത്. ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും നടക്കുന്ന റോയല്‍ കരോള്‍ പരിപാടി ബിബിസി ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഇംഗ്ലണ്ട് ചെസ്റ്ററില്‍ അക്കൗണ്ടന്റായ സാവിയോ ജോസിന്റെയും നഴ്‌സായ അരുണ ബേബിയുടെയും മകളാണ് സെറ.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions