യു.കെ.വാര്‍ത്തകള്‍

എഡിന്‍ബറോയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

യുകെയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്‌കോട്ട് ലാന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്നാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്.

ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സാന്ദ്ര. നാട്ടില്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ് . വിദ്യാര്‍ത്ഥി വീസയില്‍ കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയിലെത്തിയത്.

മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആല്‍മണ്ട്വേയിലെ അസ്ദ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

നിലവില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. മരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്കോട്ടിഷ് പോലീസ് അറിയിച്ചു. സാന്ദ്രയെ കാണാതായതിന് പിന്നാലെ അവസാനമായി കണ്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷവും അന്വേഷണത്തിന് അനുകൂലമായ രീതിയില്‍ സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും മറ്റും സാന്ദ്രയെ പലയിടങ്ങളിലായി കണ്ടതായി ആളുകള്‍ പോലീസിനെ അറിയിച്ചെങ്കിലും അവ സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല.

വീട്ടില്‍ നിന്ന് കാണാതായതിന് പിന്നാലെ സാന്ദ്ര മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. പോലീസ് പുറത്തുവിട്ടിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ സാന്ദ്ര മുഖത്ത് മാസ്ക് ധരിച്ചിരുന്നു.

എഡിന്‍ ബറോയിലെ സൗത്ത് ഗൈഡ് ഭാഗത്ത് നിന്നും ഡിസംബര്‍ ആറിനാണ് സാന്ദ്രയെ കാണാതായത്. ഇതിന് പിന്നാലെ മൂന്നാഴ്ചയോളം നടത്തിയ തിരച്ചിലിന്റെ ഒടുവിലാണ് സാന്ദ്രയുടെ മൃതശരീരം പോലീസിന് കണ്ടെത്താനായത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions