സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് മാറിമാറി വരുന്ന കൂട്ടുകാരികളുടെ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മിക്കപ്പോഴും ചര്‍ച്ചയാകാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അത് പൂര്‍ണമായി ജീവിക്കണമെന്നുമാണ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം പുതുവത്സരാശംസകളും നേര്‍ന്നിട്ടുണ്ട്. പുതിയ കൂട്ടുകാരി മയോനിക്കൊപ്പമുള്ള ചിത്രവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
'ആളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ അഭിനയിക്കുന്നു. പക്ഷേ ഞാന്‍ അങ്ങനെ അഭിനയിക്കുന്നില്ല. ഞാന്‍ ഞാനായിട്ടാണ് ജീവിക്കുന്നത്. 'നാണംകെട്ടവന്‍' എന്ന് ആളുകള്‍ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ബെെബിളില്‍ പറയുന്നത് പോലെ 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'. വെറും നാട്യത്തേക്കാള്‍ ദെെവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. നിങ്ങള്‍ ധെെര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ, മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ, എപ്പോഴും മറ്റുള്ളവരുടെ ചിന്തകളെ ബഹുമാനിക്കുക. സന്തോഷത്തോടെയിരിക്കൂ. യഥാര്‍ത്ഥമായിരിക്കൂ, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍',- ഗോപി സുന്ദര്‍ കുറിച്ചു.