ബ്ലാക്ക് പൂള്‍ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി 9 മാസം മാത്രം പ്രായമായ കുഞ്ഞിന്റെ വിയോഗം. റിച്ചാര്‍ഡ് ജോര്‍ജ് സാജന്‍ എന്ന കുട്ടിയാണ് വിടവാങ്ങിയത്. മൃത സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ബ്ലാക്ക് പൂള്‍ സെന്റ് ജോണ്‍സ് വിയാനി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി നമ്പ്യാം കുളം സാജന്‍ തോമസിന്റെയും ജോസി മോള്‍ ജോര്‍ജിന്റെയും മകനാണ് റിച്ചാര്‍ഡ് ജോര്‍ജ് സാജന്‍. റിച്ചാര്‍ഡിന്റെ സഹോദരി സഹോദരങ്ങള്‍ റയന്‍ തോമസ് സാജന്‍, റിവാന മരിയ സാജന്‍.
റിച്ചാര്‍ഡ് ജോര്‍ജ് സാജന്റെ കുടുംബത്തിന് ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.